റിയാലിറ്റി ഷോ ആയ കത്റോൻ കി കിലാഡി പതിനൊന്നാം സീസണിലേക്ക് പങ്കെടുക്കുന്നതിനായാണ് ശ്വേത തിവാരി വെള്ളിയാഴ്ച്ച സൗത്ത് ആഫ്രിക്കയിലേക്ക് പോയത്. സൗത്ത് ആഫ്രിക്കയിലേക്ക് മകനെ കൊണ്ടു പോകാൻ താൻ സമ്മതം നൽകിയിട്ടില്ലെന്നും അതിനാൽ കുട്ടിയെ മുംബൈയിൽ തനിച്ചാക്കി ശ്വേത പോയെന്നുമാണ് വീഡിയോയിൽ പറയുന്നത്.
സൗത്ത് ആഫ്രിക്കയിലേക്ക് പോകുന്നതിനെ കുറിച്ച് ശ്വേത തന്നോട് ചോദിച്ചിരുന്നു. എന്നാൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പോകുന്നത് സുരക്ഷിതമല്ലെന്നാണ് താൻ മറുപടി നൽകിയത്. പന്ത്രണ്ട് മണിക്കൂറോളം ശ്വേതയ്ക്ക് അവിടെ ജോലി ചെയ്യേണ്ടി വരും. ഈ സമയത്തെല്ലാം മകൻ ഹോട്ടലിൽ തനിച്ചായിരിക്കും. അതിന്റെ ആവശ്യമില്ലെന്നും താൻ പറഞ്ഞിരുന്നു. തന്റെ മകനെ താൻ നോക്കും.
advertisement
എന്നാൽ താൻ പറഞ്ഞത് കേൾക്കാതെ ശ്വേത പോയെന്നും പോയ കാര്യം സോഷ്യൽമീഡിയയിൽ വീഡിയോകളിലൂടെയാണ് അറിയുന്നതെന്നും അഭിനവ് കോഹ്ലി. എന്നാൽ തന്റെ മകൻ എവിടെയാണ് അറിയില്ല. മകനെ അന്വേഷിച്ച് ഹോട്ടലുകൾ കയറിയിറങ്ങുകയാണ്. പൊലീസിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ശിശുക്ഷേ സമിതിക്ക് മെയിൽ അയക്കാനാണ് അവർ പറയുന്നത്. വീഡിയോയിൽ കോഹ്ലി പറയുന്നു.
പ്ലീസ് ഹെൽപ് മീ എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അവസാനമായി മകനോട് വീഡിയോ കോളിലൂടെ സംസാരിക്കുമ്പോൾ ആരോഗ്യവാനായിരുന്നില്ലെന്നും ഇതൊന്നും പരിഗണിക്കാതെയാണ് മകനെ തനിച്ചാക്കി ശ്വേത പോയതെന്നുമാണ് അഭിനവ് കോഹ്ലിയുടെ ആരോപണം. ആൻക്സൈറ്റിയുള്ള കുട്ടിയാണ് തങ്ങളുടെ മകൻ. രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ അടുത്തില്ലെങ്കിൽ അവന് അരക്ഷിതാവസ്ഥയുണ്ടാകും. അതിനാൽ മകനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ തന്നെ അറിയിക്കണം. ഏറെ പ്രയാസങ്ങൾ നേരിടുന്ന സമയത്താണ് ശ്വേത മകനെ തനിച്ചാക്കി പോയതെന്നും അഭിനവ് കോഹ്ലി.
2013 ലാണ് ശ്വേത തിവാരിയും അഭിവന് കോഹ്ലിയും വിവാഹിതരായത്. നാല് വയസ്സുള്ള മകനാണ് ഇവർക്കുള്ളത്. ഗാർഹിക പീഡനം ആരോപിച്ചാണ് ശ്വേത അഭിനവിൽ നിന്നും വിവാഹമോചനം നേടുന്നത്.