TRENDING:

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ 'മിഴാവിൽ ഈശ്വരി'; അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

Last Updated:

രണ്ടു ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും പങ്കിട്ട് ജി. വേണുഗോപാൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം എന്നിവിടങ്ങളിലാണ് വേണുഗോപാൽ ദർശനം നടത്തിയത്. പലർക്കും അധികം പരിചയമില്ലാത്ത ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും അദ്ദേഹം ഒരു നീണ്ട ഇൻസ്റ്റഗ്രാം കുറിപ്പിൽ പങ്കിട്ടു. വേണുഗോപാലിന്റെ പോസ്റ്റിലേക്ക്:
advertisement

വടക്കൻ മലബാറിലെ രണ്ട് അപൂർവ ക്ഷേത്രങ്ങളിൽ ദർശനവും ഫോട്ടോസും! 'മൃദംഗശൈലേശ്വരി ക്ഷേത്രം' സംഗീതം, നൃത്തം, വിജ്ഞാനം, ഇവയുടെ സംരക്ഷകയായറിയപ്പെടുന്ന 'മിഴാവിൽ ഈശ്വരി' പിൽക്കാലത്ത് മൃദംഗശൈലേശ്വരിയായതാണെന്നും പറയപ്പെടുന്നു. സംഗീതം ഉപവസിക്കുന്നവർ നാല് വരിയെങ്കിലും ദേവിക്ക് മുന്നിൽ പാടാതെ പോകാറില്ല. ഞാനും മുടക്കം വരുത്തിയില്ല. അപ്പോൾ മനസ്സിൽ വന്ന സദാശിവ ബ്രഹ്മേന്ദ്രരുടെ ഒരു കീർത്തനം പല്ലവിയും അനുപല്ലവിയും നടയ്ക്ക് മുന്നിൽ നിന്ന് പാടി.

പുനഃരുദ്ധാരണം നടന്ന ക്ഷേത്രത്തിന് തെക്കുഭാഗത്തായിരുന്നു പഴശ്ശിരാജയുടെ തകർന്ന കോവിലകവും, രാജയുടെ ഉപാസനാമൂർത്തിയായിരുന്ന 'പോർക്കലി' ഭഗവതിയുടെ (പോർക്കാളി, അല്ലെങ്കിൽ പോരിന് വിജയാനുഗ്രഹമേകുന്ന ഭദ്രകാളി) മൂലസ്ഥാനവും. പടയാളികൾക്കുള്ള ആയോധന പരിശീലന കളരിയും അവർക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുമൊക്കെ അതിന് തൊട്ടായിരുന്നു.

advertisement

കൊട്ടിയൂർ ക്ഷേത്രം, ബാവലി പുഴയുടെ ഓരത്ത് സ്ഥിതി ചെയ്യുന്നു. ഉജ്ജ്വല ശക്തിയുള്ള ശിവ പ്രതിഷ്ഠകളാണിവിടെ. ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരമായ് രണ്ട് ക്ഷേത്രങ്ങൾ. ഒരു കാലത്ത് കേരളത്തിലെ ക്ഷേത്ര ഭണ്ഡാരങ്ങളിൽ ഏറ്റവും കൂടുതൽ രത്നങ്ങളുടെയും സ്വർണ്ണാഭരണങ്ങളുടെയും നിധി കൊട്ടിയൂരായിരുന്നു എന്നാണ് വിശ്വസിച്ചിരുന്നത്, പത്മനാഭ സ്വാമിയുടെ നിലവറകൾ തുറക്കും വരെ. അക്കരെ കൊട്ടിയൂർ ഒരു വർഷം മൂന്നാഴ്ച മാത്രമാണ് ഭക്തജനങ്ങൾക്ക് ദർശനത്തിനായ് തുറക്കുക . ഇക്കരെ കൊട്ടിയൂർ ദർശനത്തിന് ശേഷം ബാവലിപ്പുഴയുടെ തീരം വരെ നടന്ന് ചെന്ന് അക്കരെ കൊട്ടിയൂരേക്ക് നോക്കി ഞങ്ങൾ പ്രാർത്ഥിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Singer G. Venugopal visits two temples and writes a note. He writes a detailed note on Mridangasyleshwari Temple and Kottiyoor temple in the Instagram post

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ 'മിഴാവിൽ ഈശ്വരി'; അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ
Open in App
Home
Video
Impact Shorts
Web Stories