ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന രീതിയിലാണ് അദ്ദേഹം ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഖത്തറിലോ, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാണ്. ഇനി മുതല്‍ ഈ രാജ്യങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഇന്ത്യന്‍ രൂപ എക്‌സേഞ്ച് ചെയ്യേണ്ട കാര്യമില്ല. എല്ലാ വിനിമയവും ഇന്ത്യന്‍ രൂപയില്‍ തന്നെ സാധ്യമാകുമെന്നും മികാ സിംഗ് പറഞ്ഞു.
” ദോഹ എയര്‍പോര്‍ട്ടിനുള്ളിലെ സ്റ്റോറില്‍ നിന്ന് ഇന്ത്യന്‍ രൂപയില്‍ ഷോപ്പിംഗ് നടത്താന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ഞാനിപ്പോള്‍. ഏത് ഹോട്ടലിലും നിങ്ങള്‍ക്ക് ഇന്ത്യന്‍ രൂപ ഉപയോഗിക്കാം. വളരെ മനോഹരമല്ലേ? ഡോളര്‍ പോലെ ഇന്ത്യന്‍ രൂപയും അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കാന്‍ നമുക്ക് അവസരമുണ്ടാക്കിത്തന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒരു ബിഗ് സല്യൂട്ട്,” എന്നായിരുന്നു മികാ സിംഗിന്റെ ട്വീറ്റ്.