എന്നാൽ, രണ്ടു ചിത്രങ്ങൾക്കും ഒരു പൊതു സ്വഭാവമുണ്ട്. മുഖത്തെ ഗൗരവമാണ് രണ്ടു ചിത്രങ്ങളുടെയും ഹൈലൈറ്റ്.
വർഷങ്ങൾ കൊണ്ട് പണ്ടത്തെ ആ കുഞ്ഞുവാവ എങ്ങനെ മാറിയെന്നും ചിത്രത്തിൽ വ്യക്തം. ഇൻസ്റ്റഗ്രാമിൽ
ഇടയ്ക്കിടയ്ക്ക് ചെറിയ തമാശകൾ പങ്കുവയ്ക്കുന്നത് കേന്ദ്രമന്ത്രിയുടെ ഒരു ഹോബിയാണ്. ഇത്തവണ പങ്കുവച്ച
ചിത്രത്തിൽ മുഖത്തെ ഭാവമാണ് ശ്രദ്ധ ആകർഷിക്കുന്നത്.
You may also like:ലോട്ടറിയടിച്ചെന്ന് ഇ-മെയിൽ; തട്ടിപ്പെന്ന് കരുതി മൈൻഡ് ചെയ്തില്ല; ഒരു കോടി രൂപ ലോട്ടറി അടിച്ച യുവതിക്ക് സംഭവിച്ചത് [NEWS]Raid in KSFE ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ [NEWS] 'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല [NEWS]
രസകരമായ ഒരു കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. 'നമ്മുടെ ബന്ധങ്ങളുടെ സ്വഭാവം നമുക്ക്
മാറ്റാൻ കഴിഞ്ഞേക്കും, പക്ഷേ, മുഖഭാവം മാറ്റാൻ കഴിയില്ല' - ചിത്രത്തിന് താഴെ മന്ത്രി സ്മൃതി ഇറാനി കുറിച്ചു.
പോസ്റ്റിനു മന്ത്രി നൽകിയ അടിക്കുറിപ്പിലെ തമാശ ഫോളോവേഴ്സിന്റെ മുഖത്ത് ചിരി നൽകി. മന്ത്രിക്ക് നല്ല തമാശ
പറയാനുള്ള കഴിവുണ്ടെന്ന് ആയിരുന്നു ഒരു കമന്റ്. അടുത്തിടെ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനു ശേഷം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് നിരവധി റിയാക്ഷനുകൾ ലഭിച്ചിരുന്നു.