അമേരിക്കയിലെ കാലിഫോണിയയിലെ കോസ്റ്റ മെസയിലുള്ള LXRYOGA എന്ന യോഗ സ്റ്റുഡിയോ ആണ് വിചിത്രമായ പാമ്പ് യോഗയുമായി തരംഗം സൃഷ്ടിക്കുന്നത്. പാമ്പിനെ വച്ചുള്ള യോഗ പരിശീലനം കുറച്ച് കൂടുതൽ വന്യമായിപ്പോയോ എന്ന് പലർക്കും തോന്നിയേക്കാം . എന്നാൽ അത് തന്നെയാണ് അതിന്റെ ഉദ്ദേശവും. പാമ്പിനോട് ഭയമുള്ളവർക്കാണ് സ്റ്റുഡിയോ പ്രത്യേക പരിഗണന നൽകുക. ശാന്തവും നിയന്ത്രിതവുമായ ഒരു അന്തരീക്ഷത്തിൽ അവരുടെ ഭയത്തെ മറികടക്കാനുള്ള പരിശീലനം നൽകുകയാണ് ചെയ്യുന്നത്. LXRYOGA എന്ന യോഗ സ്റ്റുഡിയോയിൽ സ്നേക്ക് യോഗ ചെയ്യുന്നതിനായി 8 ബോൾ പൈത്തനുകൾ ( പെരുമ്പാമ്പിലെ ഒരിനം) ആണ് ഉള്ളത്.
advertisement
മറ്റ് മൃഗങ്ങളെ വച്ച് യോഗചെയ്യുന്നത് പോലെ സ്നേക്ക് യോഗയും വെറും കണ്ണിൽ പൊടിയിടൽ പരിപാടിയാണെന്നാണ് ചിലർ പറയാറുള്ളത്. എന്നാൽ ഞങ്ങൾ നൽകുന്നത് എന്താണെന്നുള്ളതിൽ ഞങ്ങൾക്കു നല്ല വിശ്വാസമുണ്ടെന്ന് LXRYOGA സിറ്റുഡിയോയുടെ സഹ ഉയമായായ ടെസ് ചാവോ പറയുന്നു. യോഗ ചെയ്യാനായി തിരഞ്ഞെടുത്തിട്ടുള്ള പാമ്പുകൾ വളരെ ഇണങ്ങിയതാണ്. പാമ്പുകൾ ശാന്തമായും മറ്റ് കുഴപ്പങ്ങളെന്നുമില്ലാതിരിക്കാൻ പ്രത്യേക ശ്രദ്ധയാണ് സ്റ്റുഡിയോ നൽകുന്നതെന്നും അവർ പറഞ്ഞു.യോഗപരിശീലനം തുടങ്ങുന്നതിന് മുൻപ് പാമ്പുകളെ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യണം അവയുമായി എങ്ങനെ ഇടപെടണം എന്നുള്ള ഒറു ചെറു ക്ളാസ് കൂടി സ്റ്റുഡിയോ നൽകാറുണ്ട്. ഒരാളുടെ ഉള്ളിലെ ഭയം അകറ്റണമെങ്കിലോ, അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന് തേനുന്നുണ്ടെങ്കിലോ LXRYOGA സ്റ്റുഡിയോ ശാന്തവും മറക്കാനാകാത്തതുമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുന്നതായും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം കണ്ടൻ്റ് ക്രിയേറ്ററായ ജെൻ ഷാങ് പെരുമ്പാമ്പുമായി യോഗചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യ്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇതെന്നാണ് പലരും പറഞ്ഞത്. പെരുമ്പാമ്പുമൊത്ത് യോഗ ചെയ്തതിന്റെ അനുഭവങ്ങളും ജെൻ പങ്കു വച്ചിരുന്നു.