പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സാരിയും മംഗല്യസൂത്രവും അണിഞ്ഞ് ഒരു യുവതി മധ്യവയസ്‌കനായ ഒരാള്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അയാള്‍ തന്റെ അച്ഛനും ഇപ്പോള്‍ ഭര്‍ത്താവുമാണെന്ന് യുവതി അവകാശപ്പെടുന്നു. അവരുടെ പ്രണയകഥയെ കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. വീഡിയോ വളരെ പെട്ടെന്ന് വൈറലായി. വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തു.
മകള്‍ അച്ഛനെ വിവാഹം കഴിക്കുന്ന രീതി കേട്ടുകേള്‍വി പോലും ഇല്ലാത്തതായതിനാല്‍ പലരും ഞെട്ടലോടെയാണ് ഇതിനുതാഴെ പ്രതികരിച്ചത്. എന്നാല്‍ ചിലര്‍ വീഡിയോ ഉള്ളടക്കത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. സംഭവം വൈറല്‍ വീഡിയോയ്ക്കു വേണ്ടിയുള്ള ഉള്ളടക്കം മാത്രമാണോ അതോ യഥാര്‍ത്ഥമാണോ എന്നാണ് പലരും ചോദിക്കുന്നത്. ഇതിന്റെ സൂചനകള്‍ വീഡിയോ ശ്രദ്ധിച്ചാല്‍ അതില്‍ നിന്നുതന്നെ ലഭിക്കും.
advertisement
ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാനായി മാത്രം നിര്‍മ്മിച്ച ഒരു വ്യാജ വീഡിയോ ആണെന്നും പലരും ചൂണ്ടിക്കാട്ടി. വൈറലാകാന്‍ വേണ്ടിയുള്ള ഉള്ളടക്കം മാത്രമാണിതെന്നും പ്രതികരണങ്ങള്‍ വന്നു. ഏകദേശം 33 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഒരു ഭാഗത്ത് ഈ വീഡിയോ വിനോദത്തിന് മാത്രമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വാചകം മിന്നിമറയുന്നത് കാണാം. വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബ് ചാനലും വിനോദ ഉള്ളടക്കങ്ങള്‍ മാത്രം അപ്‌ലോഡ് ചെയ്യുന്നതാണ്.
ഇതോടെ വീഡിയോ ഉള്ളടക്കം സത്യമല്ലെന്ന് തെളിഞ്ഞു. ഇത്തരം വിചിത്രമായ രീതികളിലൂടെ ശ്രദ്ധനേടാനുള്ള ശ്രമങ്ങള്‍ ഓണ്‍ലൈനില്‍ വര്‍ദ്ധിച്ചുവരികയാണ്. അച്ഛനും മകളും തമ്മിലുള്ള വിവാഹം അമ്മായിയമ്മയും മരുമകനും തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയും ഇത്തരം വീഡിയോകളില്‍ ഉള്ളടക്കമാകുന്നു.
ഈ വീഡിയോയ്ക്കുതാഴെ സമ്മിശ്ര പ്രതികരണങ്ങള്‍ വന്നു. ചിലര്‍ ഇതില്‍ രോഷം പ്രകടിപ്പിക്കുകയും ചിലര്‍ ഇതിനെ മോശം ഉള്ളടക്കം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ചിലര്‍ ഓണ്‍ലൈനില്‍ വൈറലാകാനുള്ള ശ്രമത്തെ പരിഹസിച്ചു. ഇക്കാലത്ത് എന്തും വൈറലാകാമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.