''സാർ, താങ്കളുടെ യോഗ്യത എന്താണ് '' എന്നാണ് വൈഭവ് ചോദിച്ചത്. ''എന്‍റെ ഈ പ്രായത്തിൽ, അനുഭവ സമ്പത്താണ് ഏതൊരു യോഗ്യത കണക്കാക്കുന്നതിന്റെയും മാനദണ്ഡം'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആനന്ദ് മഹീന്ദ്രയുടെ ഈ തഗ് മറുപടിക്ക് നിറകയ്യടികളാണ് ലഭിക്കുന്നത്. ''എന്തൊരു മറുപടി! ആ വ്യക്തിക്ക് ശരിയായ ഉത്തരം തന്നെയാണ് ലഭിച്ചതെന്നാണ് ഞാൻ കരുതുന്നത്'', എന്നാണ് ഒരാളുടെ കമന്റ്. എല്ലായ്‌പ്പോഴും അറിവിനേക്കാൾ വലുത് അനുഭവമാണ്'' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അഭിഷേക് ദൂബേ എന്നയാളുടെ ട്വീറ്റ് ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനു താഴെയായിരുന്നു വൈഭവിന്റെ ചോദ്യം. ഒരു പെണ്‍കുട്ടി തനിച്ചിരുന്ന് പഠിക്കുന്ന ചിത്രമായിരുന്നു അഭിഷേക് പോസ്റ്റ് ചെയ്തത്. ഹിമാചല്‍ പ്രദേശില്‍നിന്നും പകർത്തിയ ചിത്രമായിരുന്നു അത്. ഒറ്റയ്ക്കിരുന്ന് എഴുതിപ്പഠിക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അമ്പരന്നുപോയെന്നും അഭിഷേക് കുറിച്ചിരുന്നു. ആനന്ദ് മഹീന്ദ്രയെ അഭിഷേക് ട്വീറ്റില്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ''മനോഹരമായ ചിത്രം. ഇവള്‍ ആണെന്റെ മണ്‍ഡേ മോട്ടിവേഷന്‍'', എന്നായിരുന്നു ചിത്രം റീട്വീറ്റ് ചെയ്തു കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്.
advertisement
ഇതുപോലുള്ള ജീവിതപാഠങ്ങൾ പങ്കുവെക്കുന്നതോടൊപ്പം, തന്റെ ജീവിതത്തിലെ ചില ഓർമകളെക്കുറിച്ചും ആനന്ദ് മഹീന്ദ്ര സംസാരിക്കാറുണ്ട്. അച്ഛൻ ഹരീഷ് മഹീന്ദ്രയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം അദ്ദേഹം പിതൃദിനത്തിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ''കുട്ടിക്കാലത്ത്, എന്റെ പിതാവിനെ യാത്രയാക്കാനോ ബിസിനസ് യാത്രകൾ കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനോ വിമാനത്താവളത്തിൽ പോയിരുന്നത് ഒരു പ്രത്യേക അനുഭവം ആയിരുന്നു. ഈ പിതൃദിനത്തിൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് ഓർക്കുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ എനിക്ക് വീണ്ടും എയർപോർട്ടിൽ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു'', എന്നും ആനന്ദ് മഹീന്ദ്ര കുറിച്ചിരുന്നു.
ഒരു വലിയ ക്രിക്കറ്റ് ആരാധകൻ കൂടിയായ ആനന്ദ് മഹീന്ദ്ര ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കളികൾ എപ്പോഴും കാണുകയും ഒപ്പം കളിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പതിവായി സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്യാറുണ്ട്. മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ അഭിമാനത്തോടെ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഔദ്യോഗിക മീറ്റിംഗുകളിൽ ഷർട്ടിനു താഴെ ലുങ്കിയുടുത്താണ് പ്രത്യക്ഷപ്പെട്ടിരുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. വീഡിയോ കോളുകളിൽ ഷർട്ടിനൊപ്പം ലുങ്കി ധരിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.