ജനപ്രിയ ദക്ഷിണകൊറിയന്‍ ബാന്‍ഡായ ബിടിഎസിന്റെ മാതൃകമ്പനിയായ ഹൈബ് ഇന്ത്യയിൽ ഓഫീസ് തുറക്കുന്നു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം സെപ്റ്റംബര്‍ 23നാണ് കമ്പനി നടത്തിയത്. പ്രാദേശിക കലാകാരന്മാരെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ഇന്ത്യയിലേക്ക് വരുന്നതെന്ന് കമ്പനി അറിയിച്ചു. എല്ലാവരെയും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഉത്പാദനം, മാനേജ്‌മെന്റ്, ആരാധക പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ ആദ്യം ആഭ്യന്തര തലത്തിലും പിന്നീട് ആഗോളതലത്തിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയാണ് ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.
കോവിഡ് 19 വ്യാപനത്തിന് ശേഷം ഇന്ത്യന്‍ വിപണിയിലുണ്ടായ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലുള്ള വിശ്വാസവും രാജ്യത്തുടനീളമുള്ള കഴിവുള്ള നിരവധി കെ-പോപ്പ് കലാകാരന്മാരുടെ താത്പര്യവും ഇതിന് പിന്നിലുണ്ടെന്ന് കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ ബിസിനസ് മേഖലകള്‍ തിരിച്ചറിഞ്ഞ് ഘട്ടം ഘട്ടമായി കമ്പനിയുടെ പ്രവര്‍ത്തനം പ്രാദേശികമായി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
''കോവിഡിന് ശേഷം ഇന്ത്യന്‍ വിപണി ലോകത്ത് മറ്റൊരിടത്തും കാണാത്തവിധത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെമ്പാടുമുള്ള കഴിവുറ്റ കെ-പോപ്പ് കലാകാരന്മാർ നല്‍കുന്ന പ്രോത്സാഹനമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഇന്ത്യയില്‍ വ്യത്യസ്തമായ ബിസിനസുകള്‍ ഹൈബ് വികസിപ്പിക്കും'', അവർ പറഞ്ഞു. ഇന്ത്യയെ തന്ത്രപരമായ ഒരു ദീര്‍ഘകാല കേന്ദ്രമാക്കി മാറ്റുന്ന തരത്തില്‍ ഓഡീഷനുകള്‍, പരിശീലന കേന്ദ്രങ്ങള്‍, വിവിധ തരത്തിലുള്ള പങ്കാളിത്തങ്ങള്‍, വാണിജ്യവത്കരണം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ബഹുമുഖ പദ്ധതിയെക്കുറിച്ചും ഹൈബ് സൂചന നല്‍കി.
രാജ്യമെമ്പാടുമായി ഓഡീഷനുകള്‍ നടത്താനും പരിശീലന പരിപാടികള്‍ നടത്താനും ഹൈബ് ഇന്ത്യ ലക്ഷ്യമിടുന്നു. കമ്പനി ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞ കലാകാരന്മാരുടെ വികസന മാതൃക പ്രയോജനപ്പെടുത്തി പ്രാദേശിക അഭിരുചികള്‍ക്ക് അനുസൃതമായി ഇണക്കിച്ചേർത്ത് ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനും ഹൈബ് താത്പര്യപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മികച്ച ട്രെയിനികളെ തിരഞ്ഞെടുക്കുക, ഭാഷയിലും ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായുള്ള പ്രകടന കരിക്കുലത്തില്‍ നിക്ഷേപം നടത്തുക, പ്രാദേശിക വിപണിയില്‍ നിന്ന് ആഗോളരംഗത്തേക്ക് മാറാന്‍ കഴിയുന്ന അരങ്ങേറ്റ പദ്ധതികള്‍ തയ്യാറാക്കുക എന്നിവയെല്ലാം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയിലെ യുവാക്കളുടെ വലിയ ഓഡിയന്‍സും സ്ട്രീമിംഗ് സ്വീകാര്യത വേഗത്തിലാകുന്നത് പോപ് ഐപി, ലൈവ് അനുഭവങ്ങള്‍, ആരാധക സംഘങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.