ദക്ഷിണ കൊറിയക്കാരിയായ കിം ബോ-നീ എന്ന യുവതിയാണ് ഇന്ത്യക്കാരനായ സുഖ്ജിത് സിംഗുമൊത്ത് കഴിയാൻ ഇന്ത്യയിലെത്തിയത്. ഇവിടെയെത്തിയ യുവതി കാമുകനുമായി രണ്ട് ദിവസം മുമ്പ് ഗുരുദ്വാരയിൽ വെച്ച് വിവാഹിതരാവുകയും ചെയ്തു. ദക്ഷിണ കൊറിയയിലെ ബുസാനിലുള്ള കഫേയിൽ ജോലിക്കെത്തിയതാണ് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശി സുഖ്ജീത്ത് സിങ്ങ്. അവിടെ ബില്ലിങ് കൗണ്ടറിലായിരുന്നു കിം ബോ-നീ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ലിവ്-ഇൻ ബന്ധത്തിലായിരുന്നു.
Also read-റിട്ടയർമെന്റ് ഹോമിലെ പ്രണയം; 80-ാം വയസിൽ വിവാഹിതരായി യുകെ ദമ്പതികൾ
advertisement
എന്നാൽ ആറുമാസത്തെ അവധിക്ക് ഒന്നര മാസം മുമ്പ് സുഖ്ജീത്ത് നാട്ടിലേക്ക് വരുകയായിരുന്നു. എന്നാൽ നാട്ടിലെത്തിയ സുഖ്ജീത്തിന്റെ പുറകെ പിന്നാലെ കിം ബോ-നീയും ഇന്ത്യയിലേക്ക് വിമാനം കയറുകയായിരുന്നു. ഇന്ത്യയിലെത്തി രണ്ട് ദിവസത്തിന് ശേഷം ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ പുവായനിലെ ഗുരുദ്വാര നാനാക് ബാഗില്‍ വച്ച് ഇരുവരും വിവാഹിതരായി. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. മൂന്നുമാസത്തെ വിസിറ്റ് വിസയിലാണ് യുവതി ഇന്ത്യയിൽ എത്തിയത്. എന്നാൽ ഒരു മാസത്തിന് ശേഷം യുവതിയും മൂന്ന് മാസത്തിന് ശേഷം സുഖ്ജീത്തും ദക്ഷിണ കൊറിയയിലേക്ക് മടങ്ങാനാണ് തീരുമാനം.