TRENDING:

വല്ലാത്ത ബുദ്ധിതന്നെ! ഫ്ലാറ്റിൽ ഓരോരുത്തര്‍ക്കുമുള്ള വീട്ടുജോലികള്‍ സ്‌പ്രെഡ്ഷീറ്റില്‍! വൈറലായി ചിത്രം

Last Updated:

അഞ്ച് കോളങ്ങളിലായി ചെയ്യേണ്ട ജോലികള്‍ വിവരിച്ചിരിക്കുന്ന സ്‌പ്രെഡ്ഷീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പങ്കുവെച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് പതിവാണ്. ഇപ്പോഴിതാ ഒരു യുവതി സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. ഒരു ഫ്‌ളാറ്റില്‍ ഒന്നിച്ചുകഴിയുന്നവര്‍ തങ്ങള്‍ക്കുള്ള ജോലികള്‍ സ്‌പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
advertisement

അഞ്ച് കോളങ്ങളിലായി ചെയ്യേണ്ട ജോലികള്‍ വിവരിച്ചിരിക്കുന്ന സ്‌പ്രെഡ്ഷീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പങ്കുവെച്ചിരിക്കുന്നത്. 'നിങ്ങള്‍ സൈന്‍ അപ് ചെയ്തിട്ടില്ലാത്ത, നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ജോലികളുടെ പട്ടിക' എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വളരെ രസകരമായ വിശദീകരണങ്ങള്‍ക്കൊപ്പമാണ് ഡ്യൂട്ടികള്‍ ചെയ്യേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, ഇതിനൊപ്പം ഓരോ ഉത്തരവാദിത്വങ്ങളും ചെയ്യേണ്ടവരുടെ പേര് വിവരങ്ങളുമുണ്ട്. ''ഗ്യാസ് ബില്‍ കൃത്യസമയത്ത് അടയ്ക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ സ്വീകരണമുറിയില്‍ ക്യാംപ് ഫയര്‍ ചെയ്ത് അത്താഴം ഉണ്ടാക്കും'' എന്നതാണ് അതില്‍ ചേര്‍ത്തിരിക്കുന്ന രസകരമായ ഒരു ഡ്യൂട്ടി. നിങ്ങള്‍ ഫ്രിഡ്ജിന്റെ മുതലാളിയാണ്. അത് അപ്പോഴും തണുപ്പിച്ച് വയ്‌ക്കേണ്ടതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. അല്ലെങ്കില്‍ ഐസ്‌ക്രീം അലിഞ്ഞു പോയാൽ

advertisement

ദേഷ്യപ്പെടേണ്ടി വരുമെന്നും സ്‌പ്രെഡ്ഷീറ്റില്‍ വിവരിക്കുന്നു.

'ഒരു കോര്‍പ്പറേറ്റ് പ്രൊജക്ട് പോലെ ഫ്‌ളാറ്റിലെ താമസക്കാര്‍ക്കുള്ള ഡ്യൂട്ടികള്‍ രേഖപ്പെടുത്തുന്ന ബംഗളൂരുവിലേക്ക് സ്വാഗത'മെന്ന് പറഞ്ഞാണ് യുവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വളരെ വേഗമാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. 85,000ല്‍ പരം ആളുകളാണ് ഇതുവരെ ഈ പോസ്റ്റ് കണ്ടത്. ഇതിനോടകം നിരവധി പേരാണ് രസകരമായ കമന്റുകള്‍ പോസ്റ്റിന് നല്‍കിയത്. ''സത്യസന്ധമായും കൃത്യമായും പിന്തുടര്‍ന്നാണ് ഇത് എക്കാലത്തെയും മികച്ച ആശയമാണിത്. അല്ലെങ്കില്‍ അത് രണ്ടുദിവസം കൊണ്ട് ചവറ്റുകുട്ടിയിലാകും,'' ഒരാള്‍ പറഞ്ഞു. ''വീട്ടുജോലികള്‍ ചെയ്യുന്നതില്‍ ആണ്‍കുട്ടികളാണ് മികച്ചതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ആരെങ്കിലും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്തിരിക്കും. അല്ലെങ്കില്‍ ആരും ചെയ്യില്ല. ഒരു ദിവസം എല്ലാവരും ചേര്‍ന്ന് അത് ചെയ്യാന്‍ തീരുമാനിക്കുന്നു. മൂന്ന് വര്‍ഷത്തിലേറെയായി ഈ രീതിയാണ് പിന്തുടരുന്നത്, ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വല്ലാത്ത ബുദ്ധിതന്നെ! ഫ്ലാറ്റിൽ ഓരോരുത്തര്‍ക്കുമുള്ള വീട്ടുജോലികള്‍ സ്‌പ്രെഡ്ഷീറ്റില്‍! വൈറലായി ചിത്രം
Open in App
Home
Video
Impact Shorts
Web Stories