കൊല്ലം സുധിയുടെ മരണ ശേഷം രേണുവിനും കുടുംബത്തിനും ഏറ്റവും അധികം സഹായങ്ങൾ നൽകിയത് സ്റ്റാർ മാജിക് ഷോയിലെ താരങ്ങളായിരുന്നു. ലക്ഷ്മി നക്ഷത്രയും കൂടെയുള്ളവരും സഹായിക്കുന്ന പല വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ, ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സ്റ്റാർ മാജിക് ഷോ ഡയറക്ടറായിരുന്ന അനൂപ്.
സുധിച്ചേട്ടന്റെ ഭാര്യയെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് അനൂപ് പറയുന്നത്. അവർ ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെയെന്നും ആരുടെയും ജീവിതത്തിലോ കരിയറിലോ ഇടപെടാൻ മറ്റാർക്കും അവകാശമില്ല. അവര്‍ക്ക് ജീവിക്കാന്‍ പൈസ ആവശ്യമാണെന്നും അനൂപ് വ്യക്തമാക്കുന്നുണ്ട്.
advertisement
പലയിടത്ത് നിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവര്‍ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഗവൺമെന്റ് ജോലി ശരിയാക്കി കൊടുക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് ഈ ഫീൽഡിലേക്ക് അവർ പോയത്. ഇപ്പോൾ വീഡിയോസൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാം. പക്ഷെ, അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ലെന്നാണ് അനൂപ് പറയുന്നത്.
ലക്ഷ്മി നക്ഷത്ര രേണുവിന് പെർഫ്യൂം ചെയ്ത് കൊടുത്തിനെ കുറിച്ചും അനൂപ് സംസാരിച്ചു. സുധി ചേട്ടന്റെ മണമുളള പെര്‍ഫ്യൂം വേണമെന്നത് രേണു പലരോടും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ലക്ഷ്മി അത് ചെയ്ത് നൽകിയത്. ശരിക്കും പുതുമയുള്ളൊരു കാര്യമായിട്ടാണ് അത് പുറത്ത് വന്നതെങ്കിലും ലക്ഷ്മിയായിരുന്നു ആക്രമിക്കപ്പെട്ടത്. ശരിക്കും രേണുവിന്റെ ആവശ്യപ്രകാരം ചെയ്തതാണെങ്കിലും ആളുകള്‍ അത് വളച്ചൊടിച്ചു. ലക്ഷ്മിയും രേണുവും തമ്മിലുള്ള ബോണ്ടിംഗിലാണ് അതൊരു കണ്ടെന്റായി വന്നതെന്നും അനൂപ് കൂട്ടിച്ചേർത്തു.