ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നേരിടുന്ന വെല്ലുവിളികള്‍ പോസ്റ്റില്‍ വിദ്യാര്‍ഥി എടുത്തുപറയുകയും അടുത്ത മൂന്ന് മുതല്‍ നാല് വര്‍ഷത്തേക്ക് യുഎസിലേക്ക് വരുന്നതിനെതിരേ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ''കോച്ചിംഗ് മാഫിയ തട്ടിപ്പുകള്‍ നടത്തുകയാണ്. യുഎസ് തേനും പാലും ഒഴുകുന്ന നാടാണെന്ന് അവര്‍ പറയുന്നു. അടുത്ത മൂന്ന് നാല് വര്‍ഷത്തേക്ക് യുഎസിലേക്ക് വരരുത്,'' വിദ്യാര്‍ഥി പറഞ്ഞു.
പല വിദ്യാര്‍ഥികളും ജോലി നേടാന്‍ പ്രയാസപ്പെടുകയാണെന്നും പലരും വിഷാദരോഗത്തിന് അടിമപ്പെടുകയാണെന്നും വിദ്യാര്‍ഥി തന്റെ പോസ്റ്റിൽ അവകാശപ്പെട്ടു.
advertisement
''വിദ്യാര്‍ഥികള്‍ ജോലി ലഭിക്കാന്‍ പാടുപെടുന്നു. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിഷാദത്തിലേക്ക് വീഴുന്ന കേസുകള്‍ എനിക്ക് അറിയാം. യുഎസ് സര്‍വകലാശാലകള്‍ നിങ്ങളുടെ പണം തട്ടിയെടുക്കും. നിങ്ങള്‍ക്ക് വലിയ തുക കടവും വിഷാദരോഗവും ഉണ്ടാകും,'' വിദ്യാര്‍ഥി പറഞ്ഞു.
വിദ്യാര്‍ഥിയുടെ ഈ പോസ്റ്റിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചത്. 2022 വരെ ബിരുദം നേടുന്നതിന് മുമ്പ് ആളുകള്‍ക്ക് മൂന്ന് ജോലി ഓഫര്‍ വരെ ലഭിച്ചിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായിട്ട് ബിരുദം നേടിയതിന് ശേഷം ഒരു ഓഫര്‍ പോലും ലഭിക്കുന്നില്ല. നിങ്ങള്‍ ഒരു സമ്പന്നനാണെങ്കില്‍ മുഴുവന്‍ തുകയും യൂണിവേഴ്‌സിറ്റിക്ക് നഷ്ടപ്പെടുത്താന്‍ കഴിയുന്ന ഒരു വലിയ റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ വരൂ എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
''അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് വടക്കേ അമേരിക്കയില്‍ എവിടെയും പോകരുത്. സാമ്പത്തിക അസ്ഥിരതയും വ്യാപാര യുദ്ധങ്ങളും ഉണ്ടാകും. നാല് വര്‍ഷത്തിന് ശേഷം കാനഡയില്‍ നിന്ന് ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി. കാനഡയിലെ ജീവിതം നരകമാണ്. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അത് കൂടുതല്‍ വഷളാകും. നിങ്ങളുടെ പണം സൂക്ഷിച്ച് വയ്ക്കുക. ഇന്ത്യയില്‍ വൈദഗ്ധ്യം നേടുകയും പണം സമ്പാദിക്കുകയും ചെയ്യുക,'' മറ്റൊരാള്‍ പറഞ്ഞു.
മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് എംഎസ് ബിരുദവും ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റില്‍ വിപുലമായ പരിചയസമ്പത്തുമുണ്ടായിട്ടും ഒരു അഭിമുഖത്തില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങി വരികയായിരുന്നുവെന്നും സമാനമായ അനുഭവം നേരിട്ട ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പറഞ്ഞു.