രാവിലെ മുതൽ ഇവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. സാമ്പത്തിക ഇടപാടിന്റെ രേഖകൾ പരിശോധിച്ച് വരികയാണ്. പലർക്കും ഒന്ന് മുതൽ രണ്ട് കോടി രൂപ വരെ യൂട്യൂബ് വഴി വാർഷിക വരുമാനമുണ്ട്. ആദ്യമായാണ് സംസ്ഥാനത്തു യൂട്യൂബർമാരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്.
ഒരുപക്ഷെ ആദ്യമായാണ് ആദായ നികുതി വകുപ്പ് സോഷ്യൽ മീഡിയ വരുമാനത്തിൽ കണ്ണുവെക്കുന്നത്. സജു മുഹമ്മദ്, സെബിൻ തുടങ്ങിയവരും യൂട്യൂബർമാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. പലരുടെയും വീഡിയോകൾ വളരെ പ്രശസ്തമാണ്. വ്യൂസ് കണക്കെടുത്താൽ നല്ലൊരു തുക വരുമാനം ലഭിക്കുന്നുണ്ട്.
advertisement
ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യൂട്യൂബർമാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
Summary: Vlogger Sujith Bhakthan, reacted to the matter of income tax raid at the residences of vloggers. Pearle Maaney and others vloggers are among whose homes were raids are taking place. Bhakthan was responding to a new item on the same