കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോൺനമ്പറുകളും താരം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. മുംബൈ പോലീസിനേയും ബിഎംസിയേയും ടാഗ് ചെയ്ത് കൊണ്ടാണ് ഇവർ പോസ്റ്റ് പങ്കുവെച്ചത്.
Also read-നെയ്മറിന്റെ കാമുകിയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം
കുട്ടിയെ കണ്ടെത്തുന്നവർ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെടുന്നത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവർക്കോ എന്തെങ്കിലും കുട്ടിയേക്കുറിച്ചുള്ള വിവരം നൽകുന്നവർക്കോ പണമായി ഉടനടി 11,000 രൂപ നൽകും. ഇതിനുപുറമേ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നൽകുമെന്നും സണ്ണി ലിയോൺ പറഞ്ഞു. എല്ലാവരും കണ്ണുകൾ തുറന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.