Also Read- ചെന്നൈ പ്രളയത്തിൽപെട്ട ആമിർ ഖാനെ സന്ദർശിച്ച് അജിത്; നന്ദി പറഞ്ഞ് വിഷ്ണു വിശാൽ
ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്തെ ഗതാഗതം ദുഷ്‌കരമായി. ചുവടെയുള്ള വീഡിയോ കാണുക:
ചെന്നൈയിലെ പ്രളയബാധിതർക്ക് രജനികാന്ത് 10 കോടി രൂപ സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നൽകിയത്. ഷാരൂഖ് ഖാൻ നേരത്തെ ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. നടൻ സൂര്യയും സഹോദരൻ കാർത്തിയും ആദ്യഗഡുവായി 10 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു.
Also Read- വെള്ളവും വൈദ്യുതിയുമില്ലാതെ 24 മണിക്കൂർ; ചെന്നൈ പ്രളയത്തിൽ കുടങ്ങി ആമിർ ഖാനും
ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ബോളിവുഡ് താരം ആമിർ ഖാനും കുടുങ്ങിയിരുന്നു. ഈ ആഴ്ച ആദ്യം വൈറലായ ഫോട്ടോകളിൽ, രക്ഷാപ്രവർത്തന ബോട്ടിൽ ഇരിക്കുന്ന ആമിർഖാനെ കാണാം. തമിഴ് നടൻ വിഷ്ണു വിശാൽ ഉൾപ്പെടെയുള്ളവർക്കൊപ്പം രക്ഷാപ്രവർത്തന ബോട്ടിലാണ് ആമിർ ഇരിക്കുന്നത്. തമിഴ് നടൻ അജിത് കുമാറിൽ നിന്നും ആമിറിന് സഹായം ലഭിച്ചതായാണ് റിപ്പോർട്ട്. മാതാവിന്റെ ചികിത്സയ്ക്കായാണ് ആമിർ ചെന്നൈയിലെത്തിയത്.