വെള്ളവും വൈദ്യുതിയുമില്ലാതെ 24 മണിക്കൂർ; ചെന്നൈ പ്രളയത്തിൽ കുടങ്ങി ആമിർ ഖാനും

Last Updated:
അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് അടുത്തിടെയാണ് താമസം മാറിയത്
1/7
 ചെന്നൈ പ്രളയത്തിൽ കുടുങ്ങി ബോളിവുഡ് താരം ആമിര്‍ ഖാനെ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിർ ഖാൻ ചെന്നൈയിലെത്തിയത്. തമിഴ്നടൻ വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിർ ഖാനുണ്ടായിരുന്നത്.

advertisement
2/7
 ആമിർ ഖാനേയും വിഷ്ണു വിശാലിനേയും അടക്കമുള്ളവരെ ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് നടന്‍ ആമിര്‍ ഖാന് വീട്ടില്‍ കഴിയേണ്ടിവന്നത്.

3/7
 പ്രളയത്തില്‍ വിഷ്ണു വിശാലിന്‍റെ വീട് നില്‍ക്കുന്ന സ്ഥലവും പൂര്‍ണമായും വെള്ളം കയറിയിരുന്നു. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു.ഇവിടങ്ങളിലുള്ളവരെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

4/7
 അമ്മയുടെ ചികിത്സയ്ക്കായി ഏതാനും മാസങ്ങളായി ആമിർ ഖാൻ ചെന്നൈയിലാണുണ്ടായിരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ് താരത്തിന്റെ മാതാവ്. അമ്മയ്ക്കു വേണ്ടി സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം.

5/7
 ഫയർ ഫോഴ്സ് സംഘമെത്തി രക്ഷാപ്രവർത്തനം നടത്തിയതിന്റെ ചിത്രങ്ങൾ വിഷ്ണു വിശാലാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തമിഴ്നാട് സർക്കാരിനും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും നടൻ നന്ദി രേഖപ്പെടുത്തി.

6/7
 മിഷോങ് ചുഴലിക്കാറ്റ് സ്വാധീനത്തിൽ ചെന്നൈ നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ചെന്നൈയിലെ മഴക്കെടുതിയിൽ 17 പേർ മരിച്ചതായാണ് റിപ്പോർട്ട്. ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്ന് ചെന്നൈ ഉൾപ്പടെ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ അവധിയാണ്.

7/7
 അതേസമയം, മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് കരതൊട്ടു. ഉച്ചയോടെയാണ് നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയില്‍ ബാപട്‍ലക്കു സമീപം ചുഴലിക്കാറ്റ് കരതൊട്ടത്. ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് ആണ്. അടുത്ത മൂന്നു ദിവസം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement