അതിനുള്ള അനുവാദം അദ്ദേഹം തന്നിട്ടുണ്ടെന്നും വളരെ ചെറിയ രീതിയിൽ ഇവിടെ വച്ചു തന്നെ ആഘോഷം നടത്താനാണ് ആലോചിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ലാലിനെയും മമ്മൂക്കയെയും വിളിച്ച് സംസാരിച്ച ശേഷം ഉറപ്പിക്കും. അദ്ദേഹത്തിന് ഇവിടെ തന്നെയാണ് താൽപര്യം. അവരുടെ സൗകര്യം കൂടി നോക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ചോതി’ നക്ഷത്രക്കാരനായ മധുവിന്റെ നാൾ അനുസരിച്ചുള്ള പിറന്നാൾ വരുന്ന 5ന് ആണ്.
ഏറെ നേരം മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. രാധികയുടെ അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രി ആയതിനുശേഷം ഇതാദ്യമായാണ് സുരേഷ് ഗോപി മധുവിനെ നേരില്‍ കാണുന്നത്. സുരേഷ് ഗോപിക്ക് സ്നേഹോപഹാരമായി മധു സ്വർണ മോതിരവും സമ്മാനിച്ചു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രതാരങ്ങൾ സമൂഹമാധ്യമത്തിലൂടെ മധുവിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.
advertisement