സിനിമയുടെ ഇടവേളയിൽ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷം നടത്തിയതും ആഘോഷക്കാഴ്ചയായി മാറി. സുരേഷ് ഗോപി, അഭിരാമി, മാളവിക, ലിസ്റ്റിൻ സ്റ്റിഫൻ, ജഗദീഷ്, സിദ്ദീഖ്, സംവിധായകൻ അരുൺ വർമ, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് തുടങ്ങി ഗരുഡൻ സിനിമയുടെ എല്ലാ അണിയറപ്രവത്തകരും പ്രിവ്യു ഷോയിൽ പങ്കെടുത്തു.
advertisement
അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ ഒരുക്കുന്ന തിരക്കഥ ആരാധകരുടെ ആവേശം കൂട്ടുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
November 03, 2023 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇവിടെയിരുന്നോളാം'; 'ഗരുഡൻ’ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി