കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കുണ്ടമൺകടവിലെ കൂട്ടാളികളും ചേർന്നാണ് ആശ്രമത്തിൽ തീവച്ചതെന്ന് പ്രകാശിന്റെ മൂത്ത സഹോദരൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. നാലര വർഷത്തിനു ശേഷമാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടാകുന്നത്. ഇതിനെ ‘ട്രോളിയ’ കെ.സുരേന്ദ്രൻ, വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്’ എന്ന കുറിപ്പും നൽകിയിരുന്നു.
advertisement
സന്ദീപാനന്ദഗിരിയുടെ കുറിപ്പിന്റെ പൂർണരൂപം
സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ്!. ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കെ.സുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്!. സുരേന്ദ്രാ പൊലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത്?. ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ, പ്രകാശിനെ ക്രൂരമായി മർദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?.
സുരേന്ദ്രാ ഇത് യുപിയല്ല. നിയമ വാഴ്ചയുള്ള കേരളമാണ്. എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരിച്ചവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും, At least മരിച്ച പ്രകാശിന്റെ അമ്മ ശരീരം പൂർണമായും തളർന്ന് അവശയായി കഴിയുന്നു എന്നൊരോർമയെങ്കിലും. പശുവിനെ മാത്രം മാതാവായി കാണുക എന്നതാണോ ഹിന്ദുമതം പഠിപ്പിക്കുന്നത്?. “പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും”
ഇതിനിടെ മരിച്ചയാളിനെ കുറിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയിട്ട കമന്റിനെതിരെയും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്ത് വന്നു. മരിച്ചയാളെ 'പത്തരമാറ്റ് ചാണം' എന്ന് വിളിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
