ലബ്ബർ പന്തിന് ശേഷം തുടർച്ചയായി മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ, തെലുങ്കിൽ നിന്നും ലഭിച്ച വലിയൊരു അവസരത്തെ കുറിച്ചും എന്നാൽ, താൻ അതു വേണ്ടെന്ന് വെക്കാനുള്ള കാരണം എന്താണെന്ന് പറയുകയാണ് സ്വാസിക വിജയൻ. ഒരു അഭിമുഖത്തിനിടെയായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.
രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ വിളിച്ചെന്നാണ് നടി പറയുന്നത്. തെലുങ്കിലെ വലിയ സിനിമയായ പെഡ്ഡിയിലേക്കാണ് വിളിച്ചത്. വലിയൊരു ബജറ്റിലുള്ള സിനിമയ്ക്കുവേണ്ടിയാണ് വിളിച്ചത്. എന്നാൽ, താൻ നോ പറഞ്ഞെന്നും താൻ ചെയ്താൽ എങ്ങനെ വരുമെന്ന് അറിയാത്തതിനാലാണ് നോ പറഞ്ഞതെന്നും സ്വാസിക പറഞ്ഞു.
advertisement
വലിയ ചിത്രമായിരുന്നു അത്. എന്നാലും ഞാൻ ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് രാം ചരണിന്റെ അമ്മയാകേണ്ട ആവശ്യമില്ല. അതിനാൽ നോ പറഞ്ഞു. ആവശ്യം വരികയാണെങ്കിൽ നോക്കാമെന്നും സ്വാസിക പറഞ്ഞു. തുടർച്ചയായി തനിക്ക് അമ്മ വേഷങ്ങൾ വരുന്നുണ്ടെന്നും അതിൽ ഞെട്ടിപ്പോയത് രാം ചരണിന്റെ അമ്മയായിട്ട് വിളിച്ചപ്പോഴാണെന്നും നടി കൂട്ടിച്ചേർത്തു.
കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ താൻ സെലക്ടീവ് അല്ലെന്നും ലബ്ബർ പന്ത് എന്ന സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സ്വാസിക അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൂരി നായകനായ മാമൻ എന്ന സിനിമയിലെ വേഷം താനായിട്ട് തെരഞ്ഞെടുത്തതല്ലെന്നും നടി വ്യക്തമാക്കന. ലബ്ബർ പന്തിന്റെ സംവിധായകനും മാമൻ്റെ സംവിധായകനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം ലബ്ബർ പന്ത് കണ്ട് തന്നെ വിളിച്ചു. കഥ കേട്ടപ്പോൾ ചെയ്യാമെന്ന് കരുതിയെന്നും നടി കൂട്ടിച്ചേർത്തു.