ആസ്ക് എസ്ആർകെ (Ask SRK) എന്ന ചോദ്യോത്തര സെഷനിലൂടെ ആരാധകരോട് സംവദിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. ഇതിനിടെയാണ് ഒരു ആരാധകർ അദ്ദേഹത്തോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചത്. ”എന്താ സഹോദരാ, നിങ്ങൾ സ്വിഗിയിലാണോ ജോലി ചെയ്യുന്നത്? നിങ്ങൾ ഭക്ഷണം എത്തിച്ചു നൽകുമോ”? എന്നാണ് ഷാരൂഖ് ഇതിന് മറുപടിയായി കുറിച്ചത്.
Also read-സ്ത്രീകളുടെ നഗ്നശരീരത്തിൽ സുഷി വിളമ്പി; അമേരിക്കൻ റാപ്പർക്കെതിരെ വ്യാപകവിമർശനം
ഈ സംഭാഷണം ശ്രദ്ധയിൽ പെട്ട സ്വിഗി ഉടൻ കമന്റ് ബോക്സിലെത്തി. ”ഞങ്ങൾ സ്വിഗിയിൽ നിന്നാണ്, ഭക്ഷണം എത്തിച്ചു നൽകട്ടെ?” എന്നായിരുന്നു സ്വിഗിയുടെ മറുചോദ്യം. എന്നാൽ അതിനു മറുപടി നൽകുന്നതിനു മുൻപേ ഷാരൂഖ് ചോദ്യോത്തരവേള നിർത്തി പോയിരുന്നു.
advertisement
എന്നാൽ സ്വിഗി അവിടം കൊണ്ടും നിർത്തിയില്ല. തങ്ങളുടെ ഡെലിവറി ജീവനക്കാരിൽ ചിലർ ഭക്ഷണവുമായി മന്നത്തിനു മുൻപിൽ നിൽക്കുന്ന ചിത്രമാണ് സ്വിഗി അടുത്തതായി പുറത്തു വിട്ടത്. ഒപ്പം, ”ഞങ്ങൾ സ്വിഗ്ഗിയിൽ നിന്നാണ്, ഭക്ഷണവുമായി താഴെ എത്തിയിട്ടുണ്ട്”, എന്നൊരു അടിക്കുറിപ്പും.
സ്വിഗി ജീവനക്കാർ കൊണ്ടുവന്ന ഭക്ഷണം ഷാരൂഖ് ഖാൻ സ്വീകരിച്ചു എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. പേർഷ്യൻ ദർബാറിൽ നിന്നുള്ള തന്തൂരി ചിക്കൻ, ലക്കിയിൽ നിന്നുള്ള കബാബുകൾ, ഹുണ്ടോ പിസയിൽ നിന്നുള്ള പിസ, ജിഎഫ്ബിയിൽ നിന്നുള്ള ബർഗറുകൾ, റോയൽ ചൈനയിൽ നിന്നുള്ള ചൈനീസ് വിഭവങ്ങൾ, ലേ 15 മക്രോണിൽ നിന്നുള്ള മനോഹരമായ മധുരപലഹാരങ്ങൾ തുടങ്ങിയവയെല്ലാമാണ് ഇവർ ഷാരൂഖിന് നൽകിയത്.
അടുത്തിടെ ഷാരൂഖ് ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ രണ്ടു പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. വീടിന്റെ മതിലിൽ തുരങ്കമുണ്ടാക്കിയാണ് കോമ്പൗണ്ടിനുള്ളിൽ ഇവർ കയറിയത്. വീടിന്റെ പരിസരത്ത് എത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയിൽ പ്രായമുള്ള രണ്ട് യുവാക്കളെയാണ് പിടികൂടിയത്. ഗുജറാത്തിൽ നിന്നുമാണ് ഇവർ എത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. ഷാരൂഖിനെ കാണാൻ വേണ്ടി മാത്രം മുംബൈയിൽ എത്തിയതാണെന്നും താരത്തെ എങ്ങനെയെങ്കിലും കാണുകയായിരുന്നു ലക്ഷ്യമെന്നും ഇവർ പറഞ്ഞു. അതിക്രമിച്ചു കടക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും മുംബൈ പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ച് മാസം മൂന്നിന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് ഷാരൂഖ് ഖാൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ജവാൻ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു തരം.
