ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എന്ന ഹന്ദി ചിത്രത്തിന്റെ റിലീസിന് മുന്‍പുള്ള തമന്നയുടെ ഒരു ലഘു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് പറയുന്ന തമന്നയെ വീഡിയോയില്‍ കാണാം.
Also read-ഓള്‍ഡ് മങ്ക് റമ്മിൽ ചിക്കന്‍ കറി; വൈറൽ വീഡിയോ കണ്ടത് ഒരു കോടിയിലധികം പേര്‍
‘‘ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. 2005 ല്‍ ഞാന്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാകാറായി.’’– വിഡിയോയിൽ തമന്ന പറയുന്നു.
advertisement
താരത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഈ പ്രായത്തിൽ ഇത്രയും പക്വതയാര്‍ന്ന ശബ്ദമോ എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ ഇത് ഫേക്ക് വീഡിയോ ആണ് എന്നും കനന്റ ചെയ്തു. 15 വയസ്സുകാരിയാണെന്ന് തോന്നില്ലെന്നും 21 വയസ്സ് തോന്നിക്കുമെന്നായിരുന്നു ചിലരുടെ അഭിപ്രായം.