സോണി ജയ്‌സ്വാള്‍ എന്ന യുവതി വെറും എട്ടാം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്. എന്നാല്‍ അവളുടെ ദൃഢനിശ്ചയത്തിന് അതിരുണ്ടായിരുന്നില്ല. നഗരത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്യുന്ന പേരുകളൊന്നായി സോണി ജയ്‌സ്വാളി ന്റെ പേര് മാറി. അവളുടെ ലക്ഷ്യത്തിനും ധൈര്യത്തിനും മുന്നില്‍ വിദ്യാഭ്യാസം ഒരു തടസമായിരുന്നില്ല.
കുടുംബത്തിന്റെ പിന്തുണയില്ലാതെ തന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ സോണി തീരുമാനിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ആഗ്രഹമാണ് ഒരു ചെറിയ ചായക്കട തുറക്കാനുള്ള തീരുമാനത്തിന് കാരണമായത്. ആ ഒരൊറ്റ ചുവടുവെയ്പ്പ് തന്റെ ജീവിതം തന്നെ മാറിമറിച്ചതായി സോണി ലോക്കല്‍ 18-നോട് പറഞ്ഞു. ഇന്ന് നഗരത്തിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് സോണിയുടെ ചായക്കച്ചവടം.
advertisement
സുല്‍ത്താന്‍പൂര്‍ സിവില്‍ കോടതി ഗേറ്റ് നമ്പര്‍-2ന് തൊട്ടുമുന്നിലാണ് സോണിയുടെ ചായക്കട. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ഇടമായി ഇത് മാറിക്കഴിഞ്ഞു. ഇവിടുത്തെ ചായകുടിക്കാനായി വളരെ ദൂരെ നിന്നുപോലും ഇവിടേക്ക് ആളുകള്‍ എത്തിച്ചേരുന്നു.
സുല്‍ത്താന്‍പൂരിലുടനീളം ഇന്ന് സോണിയുടെ ജീവിതം ആളുകള്‍ക്ക് ഒരു പ്രചോദനമാണ്. ഒരു വീട്ടമ്മയില്‍ നിന്നും സംരംഭകയായി മാറിയ അവരുടെ ജീവിതം ഇന്ന് ആളുകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നു. നിരവധി സ്ത്രീകളെ സ്വന്തം കഴിവുകളില്‍ വിശ്വസിക്കാനും ജീവിതത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഇത് പ്രോത്സാഹിപ്പിക്കുന്നു. കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതിയിലൂടെയും വളര്‍ന്ന സംരംഭത്തിലൂടെ ഇന്ന് എല്ലാ മാസവും സോണി വരുമാനം നേടുകയും ആത്മവിശ്വാസത്തോടെ ബിസിനസ് നടത്തുകയും ചെയ്യുന്നു.
