സാഹിത്യവും ഫിലോസഫിയും പഠിപ്പിക്കാനാണ് ഇറ്റലിയിലെ വെനീസിനടുത്തുള്ള ഒരു സെക്കൻഡറി സ്കൂളിൽ സിൻസിയോ പൗലിന ഡി ലിയോയെ നിയമിച്ചത്. എന്നാൽ അവിടെ ജോലി ചെയ്ത 24 വർഷത്തിൽ നാലു വർഷം മാത്രമേ ഇവർ സ്കൂളിലെത്തിയിട്ടുള്ളൂ. ബാക്കി 20 വർഷവും അവധിയിലായിരുന്നു. 56 കാരിയായ ഈ അധ്യാപികയെ ജൂൺ 22-ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇറ്റാലിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികളിൽ ചിലർ ഇവർക്കെതിരെ സമരം നടത്തിയിരുന്നു. തോന്നുന്നതു പോലെയാണ് ഇവർ തങ്ങൾക്ക് ഗ്രേഡുകൾ നൽകിയിരുന്നത് എന്നും നോട്ടുകൾ തന്നിരുന്നില്ല എന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
advertisement
Also read-വധുവിന്റെ അമ്മ പുകവലിച്ചുകൊണ്ട് നൃത്തം ചെയ്തു; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി
‘ഈ ജോലിക്ക് തീർത്തും യോജിക്കാത്തയാൾ’ എന്നാണ് ഇറ്റാലിയൻ സുപ്രീം കോടതി ഡി ലിയോയെ വിശേഷിപ്പിച്ചത്. താൻ ബീച്ചിൽ ആണെന്നു പറഞ്ഞ് ഇറ്റാലിയൻ മാധ്യമപ്രവർത്തകരോട് ചോദ്യങ്ങൾക്ക് പ്രതികരിക്കാനും അവർ വിസമ്മതിച്ചു.
ഇറ്റലിയിൽ ഇത്തരം ജോലിതട്ടിപ്പ് നടത്തിയ ആദ്യത്തെ ആളല്ല ഡി ലിയോ. പബ്ലിക് ഹെൽത്ത് വർക്കർ ആയ സാൽവത്തോർ സ്കൂമാസ് (66) എന്നയാൾ താൻ 15 വർഷമായി കാറ്റൻസാരോയിലെ പുഗ്ലീസ്-സിയാസിയോ ഹോസ്പിറ്റലിൽ ഫയർ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തിരുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. ഇയാളുടെ ശമ്പളയിനത്തിൽ സംസ്ഥാനത്തിന് 538,000 രൂപ (464,410 പൗണ്ട്) ചിലവാകുകയും ചെയ്തിരുന്നു.
എന്നാൽ 2005-ൽ കരാറിൽ ഒപ്പിടാൻ പോയ ദിവസം മാത്രമേ ഇയാളെ ആശുപത്രിയിൽ കണ്ടിട്ടുള്ളൂ. ഇയാൾക്കെതിരെ വഞ്ചന, ഓഫീസ് ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു.