ഖുർജ ബ്ലോക്കിലെ മുണ്ടഖേഡ പ്രൈമറി സ്കൂളിലാണ് വീഡിയോ റെക്കോർഡ് ചെയ്തത്. സാവൻ കി ഘട്ടാ ഛായ് , ദീവാന ഹുവാ ബാദൽ തുടങ്ങിയ പഴയ ബോളിവുഡ് ഗാനങ്ങൾ അവരുടെ ഫോണിൽ പ്ലേ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ, ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും അധ്യാപകരുടെ ഉത്തരവാദിത്തത്തിന്റെയും അവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തി.
advertisement
സംഭവത്തിൽ അധ്യാപകയെ ഉടനടി സസ്‌പെൻഡ് ചെയ്തതായി ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ ലക്ഷ്മികാന്ത് പാണ്ഡെ സ്ഥിരീകരിച്ചു. അതേസമയം മുംബൈയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മദ്യം നൽകി ഒരു വർഷമായി പീഡിപ്പിച്ചുവന്ന അധ്യാപിക അറസ്റ്റിലായിരുന്നു.
മുംബൈയിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നിലെ അധ്യാപികയെയാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ വിദ്യാർത്ഥി അധ്യാപികയുടെ പീഡനത്തെപറ്റി കുടുംബത്തോട് പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.