TRENDING:

രണ്ട് ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടും 9 മണിക്കൂര്‍ സമയക്രമം പാലിച്ചില്ല; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ടെക്കി

Last Updated:

ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന അവസരങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നോര്‍ത്ത് ആശങ്കയുണ്ടെന്ന് ടെക്കി പറഞ്ഞു

advertisement
രണ്ട് ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടും ഒമ്പത് മണിക്കൂര്‍ എന്ന ഓഫീസ് ഡ്യൂട്ടി സമയം പാലിച്ചില്ലെന്ന് കാട്ടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ടെക്കിയുടെ പരാതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്കിയാണ് പരാതിയുമായി രംഗത്തെത്തിയത്. ''കമ്പനി എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഓഫീസില്‍ 9 മണിക്കൂര്‍ ഡ്യൂട്ടി സമയം പൂര്‍ത്തിയാക്കിയില്ല എന്ന് കാട്ടിയാണിത്,'' ടെക്കി പറഞ്ഞു. 2024 ഡിസംബറിലാണ് ഇയാൾ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. കൂടാതെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ക്ലയന്റിനു വേണ്ടിയും താന്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഇയാള്‍ അറിയിച്ചു. ''ഞാന്‍ ഒരു സോഫ്റ്റ് വെയര്‍ ഡെവലപ്പറാണ്. 2024 ഡിസംബറിലാണ് ഞാന്‍ സര്‍വീസ് അധിഷ്ഠിത കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. കൂടാതെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ക്ലയന്റിനുവേണ്ടിയും ജോലി ചെയ്യുന്നുണ്ട്. ജോലിക്ക് കയറുമ്പോള്‍ എന്നോട് ദിവസവും ഓഫീസില്‍ ഡ്യൂട്ടിക്ക് വരാനും ആറ് മണിക്കൂര്‍ ഓഫീസിലെ ജോലിക്ക് ശേഷം യുഎസ് ക്ലയന്റിനുവേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യാനുമാണ് എച്ച്ആര്‍ നിര്‍ദേശിച്ചത്. യുഎസ് ക്ലയന്റിനുവേണ്ടിയുള്ള ജോലി അര്‍ധരാത്രി വരെ നീളും,'' ടെക്കി പറഞ്ഞു.
രണ്ട് ഷിഫ്റ്റുകളും ഒരുപോലെ കൊണ്ടു പോകുന്നത് ജീവനക്കാരന് ബുദ്ധിമുട്ടായി
രണ്ട് ഷിഫ്റ്റുകളും ഒരുപോലെ കൊണ്ടു പോകുന്നത് ജീവനക്കാരന് ബുദ്ധിമുട്ടായി
advertisement

''എന്നാല്‍, പെട്ടെന്ന് തന്നെ രണ്ട് ഷിഫ്റ്റുകളും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എനിക്ക് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി. യുഎസ് ജോലിയും ഒപ്പം ചെയ്യേണ്ടി വന്നതിനാല്‍ എനിക്ക് ഓഫീസില്‍ ആറ് മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ഇക്കാര്യം ഞാന്‍ മാനേജറോട് പറഞ്ഞു. ഇക്കാര്യം പരിഹരിക്കാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നെ ജോലിയില്‍ നിന്ന് പോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു,'' ടെക്കി പറഞ്ഞു.

ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന അവസരങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നോര്‍ത്ത് ആശങ്കയുണ്ടെന്ന് യുവാവ് കൂട്ടിച്ചേർത്തു. ''ഈ പിരിച്ചുവിടല്‍ എന്റെ കരിയറില്‍ ഗുണകരമല്ലെന്ന് എനിക്കറിയാം. ഞാന്‍ അടുത്തതായി ജോയിന്‍ ചെയ്യാന്‍ പോകുന്ന കമ്പനിയില്‍ ഇക്കാര്യത്തെക്കുറിച്ച് എങ്ങനെ വിവരിക്കുമെന്ന് എനിക്ക് അറിയില്ല. എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് എന്നെ സഹായിക്കാനും നയിക്കാനും കഴിയും,'' സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ടെക്കി വിവരിച്ചു.

advertisement

''വീട്ടിലിരുന്നുകൊണ്ട് മൂന്ന് മണിക്കൂര്‍ ചെയ്യുന്ന ജോലിയുടെ സമയം ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നോ? അതിനായി എന്തെങ്കിലും മെക്കാനിസമോ ആപ്പോ ഉണ്ടായിരുന്നോ? അവര്‍ അത് മറച്ചുവെച്ച് സ്ഥാപനത്തിന്റെ പട്ടികയില്‍ ആറ് മണിക്കൂര്‍ മാത്രം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍ ആവശ്യം വരുമ്പോള്‍ നിങ്ങളെ പിരിച്ചുവിടുന്നത് എളുപ്പമാകും,'' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

''ഇക്കാര്യം ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ എല്ലായ്‌പ്പോഴും സംഭവിക്കാറുണ്ട്. അടുത്ത സ്ഥലത്ത് ജോലിക്കായി എച്ച്ആറുമായി സംസാരിക്കുമ്പോള്‍ നിങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതാണെന്ന് അറിയിക്കുക. പിരിച്ചുവിടലില്‍ നല്‍കേണ്ട ഏതെങ്കിലും കാരണത്താലാണോ നിങ്ങളെ പിരിച്ചുവിട്ടതെന്ന് നോക്കുക. എന്നാല്‍, രാജി വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അവര്‍ എന്ത് പറഞ്ഞാലും രാജി വയ്ക്കരുത്,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു. സാധാരണ എല്ലാവരും പിരിച്ചുവിടാന്‍ തീരുമാനിച്ച ശേഷമാണ് കാരണങ്ങള്‍ തപ്പുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ട് ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടും 9 മണിക്കൂര്‍ സമയക്രമം പാലിച്ചില്ല; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ടെക്കി
Open in App
Home
Video
Impact Shorts
Web Stories