കോളേജിലെ വാച്ച്മാനായ ചന്ദ്രശേഖർ എന്നയാളാണ് വേവിച്ച ചോറ് നിറച്ച പാത്രത്തിനുള്ളിൽ കാല് വെച്ച് കിടന്നുറങ്ങിയത്. ഇത് കോളേജ് അധികൃതരിലും വിദ്യാർഥികളിലും വലിയ ഞെട്ടലുണ്ടാക്കി. മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുന്നതിനാൽ മാറ്റ് തൊഴിലാളികൾക്ക് ഇയാളെ വേഗത്തിൽ ഉണർത്താനും കഴിഞ്ഞില്ലെന്ന് ഡെക്കാൺ ക്രോണിക്കിളിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇയാൾ കാലുവെച്ച് കിടന്നുറങ്ങിയ പാത്രത്തിലെ ചോറ് മുഴുവൻ നശിപ്പിച്ചു കളഞ്ഞു. വാച്ച്മാനെ ഈ അവസ്ഥയിൽ കണ്ടെത്തിയ വിദ്യാർഥികൾ വിവരം ഭക്ഷണമുണ്ടാക്കുന്നയാളെ അറിയിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ ജില്ലാ കളക്ടർ പ്രവീണ വിഷയത്തിൽ വേഗത്തിൽ ഇടപെടുകയും ഇയാളെ ജോലിയിൽ നിന്ന് മാറ്റാൻ ഉത്തരവിടുകയുമായിരുന്നു.
പ്രതികരിച്ച് സോഷ്യൽ മീഡിയയും
ഉത്തരവാദിത്വമില്ലാതെ പെരുമാറിയ വാച്ച്മാനോട് സോഷ്യൽ മീഡിയ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിടുകയല്ലാതെ മറ്റൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് ഒരാൾ പറഞ്ഞു. ഹോസ്റ്റലുകളിൽ എപ്പോഴും നിരീക്ഷണവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ജീവനക്കാരും ആവശ്യമാണെന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നതെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.
ഹോസ്റ്റലുകളിലെ ഭക്ഷ്യസുരക്ഷയെയും തൊഴിലാളികളുടെ പെരുമാറ്റത്തെയും കുറിച്ച് ഈ വീഡിയോ വലിയ ആശങ്കയുയർത്തി.
