കുട്ടിക്കാലം മുതല്‍ ദേശീയഗാനം പാടാന്‍ അര്‍ച്ചനയ്ക്ക് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനാഘോഷങ്ങളിലും ജനഗണമന പാടുമായിരുന്നു. വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതോടെ കരിംനഗര്‍ പോലീസ് കമ്മീഷണര്‍ (സിപി) വി സത്യനാരായണ, അഡീഷണല്‍ കളക്ടര്‍ ശ്യാംലാല്‍ പ്രസാദ്, മുന്‍ സിറ്റി മേയര്‍ സര്‍ദാര്‍ രവീന്ദര്‍ സിംഗ് എന്നിവര്‍ അര്‍ച്ചനയെ അഭിനന്ദിച്ചു.
കവിയും നാടകകൃത്തുമായ രബീന്ദ്രനാഥ ടാഗോറിന്റെ കവിതയായ 'ഭാരതോ ഭാഗ്യോ ബിധാത' എന്ന ഗാനത്തില്‍ നിന്നാണ് ജനഗണമന രചിച്ചത്. ബംഗാളി ഭാഷയിലാണ് ഗാനം രചിച്ചത്. ഇന്ത്യയുടെ സംസ്‌കാരം, മൂല്യങ്ങള്‍, സ്വാതന്ത്ര്യസമരം എന്നിവയെ പ്രതിഫലിപ്പിക്കുന്ന 5 ഖണ്ഡികകള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണ ഗാനം 1905-ല്‍ തത്ത്വബോധിനി പത്രികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
advertisement
1911 ഡിസംബര്‍ 27-ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനത്തിന്റെ രണ്ടാം ദിവസം ടാഗോര്‍ തന്നെയാണ് ദേശീയഗാനം പരസ്യമായി ആലപിച്ചത്. ഭാരതോ ഭാഗ്യോ ബിധാത എന്ന ഗാനത്തിന്റെ ആദ്യ ഖണ്ഡം 1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലി ഇന്ത്യയുടെ ദേശീയ ഗാനമായി ഔദ്യോഗികമായി അംഗീകരിച്ചു. 1942 സെപ്റ്റംബര്‍ 11-ന് ജര്‍മ്മനിയിലെ ഹാംബര്‍ഗിലാണ് ഗാനം ആദ്യമായി അവതരിപ്പിച്ചത് (പാടിയിട്ടില്ല).
ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ 64 മിനിറ്റുകൊണ്ട് ചൊല്ലി ഒമ്പതു വയസ്സുകാരന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ചതും വലിയ വാര്‍ത്തയായിരുന്നു. അഹമ്മദാബാദിലെ തല്‍തേജ് പ്രദേശത്ത് നിന്നുള്ള ദ്വിജ് ഗാന്ധി എന്ന ബാലനാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒഡീഷയില്‍ നിന്നുള്ള ആറു വയസ്സുകാരി 24 മിനിറ്റും 50 സെക്കന്‍ഡും കൊണ്ട് 108 മന്ത്രങ്ങള്‍ ഉരുവിട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു. ജഗത്സിംഗ്പൂര്‍ ജില്ലയിലെ താരദപദ ഗ്രാമത്തില്‍ നിന്നുള്ള പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക രശ്മി രഞ്ജന്‍ മിശ്രയുടെ ചെറുമകളായ സായ് ശ്രേയാന്‍സിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. വീട്ടില്‍ ആഴ്ച തോറും നടക്കാറുള്ള പൂജയ്ക്കിടെ പൂജാരി ചൊല്ലുന്നത് കേട്ടാണ് മന്ത്രങ്ങള്‍ പഠിച്ചതെന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സായി പറഞ്ഞിരുന്നു.