ഒരു എഫ്എം റേഡിയോയിലെ പരിപാടിലാണ് സംഭവം. റേഡിയോ ജോക്കിയായ റാഫി അവതരിപ്പിച്ച ഷോയിൽ തിരുവനന്തപുരം എംപി ശശി തരൂർ അതിഥിയായിരുന്നു. ഇടുക്കി സ്വദേശിനിയായ ദിയ എന്ന വിദ്യാർത്ഥിയും ഷോയിൽ പങ്കെടുത്തു.
ഷോയ്ക്കിടെ ദിയ പറഞ്ഞ ഒരു ഇംഗ്ലീഷ് വാക്ക് മനസിലാകാതെ വന്ന തരൂർ ഒടുവിൽ തോൽവി സമ്മതിച്ചു. അതേസമയം പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ ഒരു ബുദ്ധിമുട്ടുമില്ലാതെ ഈ വാക്ക് അനായാസമായി വീണ്ടും ഉച്ചരിച്ചു. ദിയ വാക്ക് ഉച്ചരിച്ചത് കേട്ട തരൂർ ഉടൻ തന്നെ അമ്പരന്ന് എന്താണ് ഈ വാക്കിന് അർഥം എന്ന് ചോദിച്ചു. റേഡിയോ ചാനൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
“വാക്ക് ഓർമ്മിക്കുകയും ആവർത്തിക്കുകയും ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല. എല്ലാവർക്കും ഇത് ചെയ്യാൻ കഴിയില്ല. അവർക്ക് മെമ്മറി പവർ ഉണ്ട്. അവൾക്ക് ഏകാഗ്രതയുണ്ട്. നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള നീണ്ട വാക്കുകൾ പഠിക്കുക, ” എന്ന ഉപദോശവും തരൂർ ദിയക്ക് നൽകി.