TRENDING:

രണ്ടര ദിവസം നിര്‍ത്താതെ ചുംബിച്ച ദമ്പതികള്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്

Last Updated:

58 മണിക്കൂറും 35 മിനിറ്റും 58 സെക്കന്‍ഡുകളുമാണ് ഇവരുടെ ചുംബനം നീണ്ടുനിന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിചിത്രമായ റെക്കോര്‍ഡുകള്‍ക്ക് പേരുകേട്ട രാജ്യമാണ് തായ്ലന്‍ഡ്. ഇവിടുത്തെ പ്രശസ്തമായ ബീച്ച് സിറ്റിയായ പട്ടായ, വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ മുന്‍പന്തിയിലാണുള്ളത്. ഇവിടെ 58 മണിക്കൂറിലധികം സമയം ചുംബിച്ചു കൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ദമ്പതികളാണ് എകാചെയ് തിരാനരത്തും ലക്സാന തിരാനരത്തും. 2013ല്‍ വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് റിപ്ലീസ് ബിലീവ് ഇറ്റ് നോര്‍ നോട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ദമ്പതികള്‍ തങ്ങളുടെ ചുംബനം ആരംഭിച്ചത്. ഫെബ്രുവരി 12നും 14നും ഇടയിലായിരുന്നു പരിപാടി. 58 മണിക്കൂറും 35 മിനിറ്റും 58 സെക്കന്‍ഡുകളുമാണ് ഇവരുടെ ചുംബനം നീണ്ടുനിന്നത്. രണ്ട് ദിവസത്തിലേറെ നീണ്ടുനിന്ന ചുംബന മത്സരം എട്ട് മണിക്കൂറിലധികം സമയം അധികമെടുത്താണ് മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത്.
advertisement

70 വയസ്സുള്ള ദമ്പതികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന മത്സരത്തില്‍ എല്ലാ മത്സരാര്‍ത്ഥികളും മത്സരം തീരുന്നതു വരെ നില്‍ക്കണമെന്നും ചുണ്ടുകള്‍ പരസ്പരം വേര്‍പ്പെടുത്താതിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ദമ്പതികള്‍ ചുണ്ടുകള്‍ വേര്‍പ്പെടുത്താതെയാണ് സ്ട്രോ ഉപയോഗിച്ച് ഭക്ഷണപാനീയങ്ങള്‍ കുടിക്കുന്നതും ടോയ്ലറ്റില്‍ പോകുന്നതുമെല്ലാം.

Also Read- വരന്റെ കൂട്ടുകാർക്ക് ചിക്കൻ കറി വിളമ്പിയില്ല; വിവാഹം മുടങ്ങി; പിന്നെ എല്ലാം കോംപ്രമൈസ്

രണ്ടര ദിവസത്തോളം അവര്‍ക്ക് നില്‍ക്കേണ്ടി വന്നു. അതിനാല്‍ അവര്‍ക്ക് ഉറക്കമില്ലായിരുന്നുവെന്നും അവര്‍ വളരെയധികം ക്ഷീണിതരായിരുന്നുവെന്നും റിപ്ലെസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് പരിപാടിയുടെ വൈസ് പ്രസിഡന്റ് നക്സുട്രോംഗ് പറഞ്ഞിരുന്നു. മുൻ വര്‍ഷത്തെ വിജയികളായ ദമ്പതികള്‍, തിരാനരാത്ത് ദമ്പതികള്‍ വിജയിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് മത്സരത്തില്‍ നിന്ന് പുറത്തായത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എന്ന ബഹുമതിക്ക് പുറമെ, ഏകദേശം 3,300 ഡോളര്‍ ക്യാഷ് പ്രൈസും രണ്ട് ഡയമണ്ട് മോതിരങ്ങളും ദമ്പതികള്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഒമ്പത് ദമ്പതികളാണ് മത്സരത്തില്‍ പങ്കെടുത്തത്. 2011ലും ഇവര്‍ ചുംബനത്തില്‍ ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട്. അന്ന് 46 മണിക്കൂറും 24 മിനിറ്റും 9 സെക്കന്‍ഡുമാണ് ഇവരുടെ ചുംബനം നീണ്ടുനിന്നത്.

advertisement

മുമ്പും, ഇത്തരത്തിലുള്ള വിചിത്രമായ ഗിന്നസ് റെക്കോര്‍ഡുകള്‍ നേടിയ സംഭവങ്ങള്‍ തായ്ലന്‍ഡില്‍ നടന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഓംലറ്റ്, ഏറ്റവും വലിയ പ്ലേറ്റ് ഫ്രൈഡ് റൈസ്, സ്‌കോര്‍പിയന്‍ ക്വീന്‍ എന്നറിയപ്പെടുന്ന ഒരു സ്ത്രീ 30 ദിവസത്തിലധികം 5000 തേളുകളുള്ള ഒരു പെട്ടിയില്‍ ചെലവഴിച്ചത് എന്നിവ ചില ഉദാഹരണങ്ങളാണ്.

advertisement

Also Read- ശരീരഭാരം 100 കടന്നതിന് പിന്നിലെ കാരണമെന്തെന്ന് ഡോ: റോബിൻ രാധാകൃഷ്ണൻ; നിശ്ചയത്തിന് മുൻപ് കുറയ്ക്കുക ലക്ഷ്യം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു മിനിറ്റില്‍ 1103 തവണ കൈയടിച്ച് യുവാവ് ഗിന്നസ് റെക്കോര്‍ഡ് നേടിയതും വലിയ വാര്‍ത്തയായിരുന്നു. യുഎസിലെ നാഷ്വില്ലില്‍ നിന്നുള്ള എലി എന്ന യുവാവാണ് ഈ നേട്ടം കൈവരിച്ചത്. 2014-ലും ഒരു മിനിറ്റില്‍ 1,020 തവണ കൈയ്യടിച്ച് ഒരു മിനിറ്റിനുള്ളില്‍ ഏലി ഏറ്റവും കൂടുതല്‍ ക്ലാപ്പുകളുടെ കിരീടം അണിഞ്ഞിരുന്നു. അമേരിക്കന്‍ സംഗീത സംവിധായകനാണ് ഇദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ടര ദിവസം നിര്‍ത്താതെ ചുംബിച്ച ദമ്പതികള്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്
Open in App
Home
Video
Impact Shorts
Web Stories