ലിയോ സിനിമയിൽ നിന്ന് തങ്ങൾക്ക് ലഭിച്ച അനുഭവങ്ങൾ അഭിനേതാക്കളും ടെക്നീഷ്യന്‍മാരും വേദിയിൽ പങ്കുവെച്ചു. ഇതിൽ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് വിജയ്‌യുടെ മകളായി ചിത്രത്തിൽ അഭിനയിച്ച ഇയൽ വേദിയിലെത്തിയപ്പോള്‍ ഉണ്ടായത്.
ചിത്രത്തില്‍ പാര്‍ഥിയും മകൾ ചിന്തുവും ഒത്തുള്ള രംഗങ്ങൾ പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ചിരുന്നു. സിനിമ റിലീസ് ആയ ശേഷവും ഇരുവരും തമ്മിലുള്ള സ്നേഹത്തിന് ഒരു കുറവും വന്നില്ല എന്നതാണ് ലിയോ വിജയാഘോഷത്തില്‍ കണ്ടത്.
advertisement
സിനിമയിലെ തന്റെ അനുഭവം പങ്കുവെക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ ഇയലിനെ വിജയ് വേദിയിലേക്ക് ഓടി വന്ന് കെട്ടിപ്പിടിച്ച് എടുത്തുകൊണ്ടുപോകുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ എൻ നെഞ്ചിൽ കുടിയിറുക്കും’ എന്ന വിജയ്‌യുടെ പ്രശസ്ത ഡയലോഗ് പറഞ്ഞുകൊണ്ടാണ് ഇയല്‍ സംസാരിച്ച് തുടങ്ങിയത്. പെട്ടന്ന് വികാരാധീനയായി മാറിയ ഇയൽ സംസാരിക്കാനാകാതെ കരയുകയായിരുന്നു.
‘ഷൂട്ടിങ്ങിനിടെ പലതവണ നമ്മൾ കണ്ടിരുന്നു എന്നാൽ അതിന് ശേഷം എനിക്ക് വിജയിയെ കാണാന്‍ പറ്റിയില്ല.. ഐ മിസ് യു സോ മച്ച്’ എന്ന് പറഞ്ഞതോടെ വിജയ് ഇയലിന് അടുത്തേക്ക് ഓടിയെത്തി. ബാലതാരത്തെ കൈകളിലെടുത്ത് വേദിയില്‍ എത്തിയ ശേഷം വിജയുടെ ഒക്കത്തിരുന്നാണ് ഇയല്‍ തന്റെ പ്രസംഗം പൂർത്തിയാക്കിയത്. എനിക്ക് ഒരു സിനിമയില്‍ കൂടി വിജയ്‌ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും ഇയൽ തുറന്നുപറഞ്ഞു. നടൻ അർജുനന്റെ മകളാണ് ബാലതാരം ഇയൽ.