തുറന്നു നോക്കിയപ്പോൾ അതിൽ കുർദിഷ് ഭാഷയിൽ എഴുതിയ ഒരു കത്തും മറ്റൊരു കവറിലായി 400,000 ഇറാഖി ദിനാറും (ഏകദേശം 25000 രൂപയും) ഉണ്ടായിരുന്നു. പിന്നീട് ആ കത്ത് വായിച്ച കുടുംബത്തിലെ അംഗമായ ഹിർഷ് കരീം എന്നയാൾ ശരിക്കും ഞെട്ടി. 1990 നും 1998 നും ഇടയിൽ സുലൈമാനിയയുടെ തെക്ക് റിസ്‌ഗരിയിൽ താമസിച്ചിരുന്ന തൻ്റെ പിതാവിൻ്റെ വീട്ടിൽ നിന്ന് ഒരിക്കൽ 400 ഇറാഖി സ്വിസ് ദിനാർ (കുർദിസ്ഥാൻ മേഖലയിലുണ്ടായിരുന്ന പഴയ കറൻസി ) കള്ളൻ മോഷ്ടിച്ചതായി കത്തിൽ പറയുന്നു. അന്ന് മോഷണം നടത്തിയതിൽ പശ്ചാത്തപിച്ചു കൊണ്ടാണ് കള്ളന്റെ കത്ത്. കത്തിലെ വരികൾ ഇതായിരുന്നു.
advertisement
"നിങ്ങൾ അവിടെനിന്ന് താമസം മാറിയതിനു ശേഷം ഞാൻ നിങ്ങളെ അന്വേഷിച്ചു. സമൗദ് ജില്ലയിലെ നിങ്ങളുടെ വീട്ടിൽ നിന്ന് ഞാൻ 400 സ്വിസ് ദിനാർ മോഷ്ടിച്ചിരുന്നു. അതിനാൽ ഈ 400,000 ദിനാർ ഞാൻ നിങ്ങൾക്ക് തിരികെ നൽകുകയാണ്. നിങ്ങൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ സമയത്ത് എൻ്റെ കൈയിൽ പൈസ ഉണ്ടായിരുന്നില്ല, എനിക്ക് അത് വളരെ ആവശ്യമായിരുന്നു" എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കള്ളന്റെ ഹൃദയസ്പർശിയായ കത്തിന്റെ ചിത്രം സമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷമാണെങ്കിലും എടുത്ത പണം തിരികെ നൽകാൻ കാണിച്ച കള്ളന്റെ മനസ്സിനെ പലരും പ്രശംസിക്കുകയും ചെയ്തു.