വെള്ളിയാഴ്ച ദിവസം ഹംപി ഉത്സവത്തിന് തുടക്കം കുറിക്കുന്ന ശോഭാ യാത്രയിലാണ് സംഭവം നടന്നത്. ആന അടുത്തേക്ക് വരുന്നതു കണ്ട ഡ്രൈവർ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ടാങ്കറിന്റെ അടപ്പ് തുറക്കാൻ ശ്രമിച്ചതോടെ ഡ്രൈവർ തുറന്ന് നൽകി. ശേഷം ആവശ്യത്തിന് വെള്ളം കുടിച്ച ശേഷമാണ് അന അവിടെനിന്നു പോയത്.
Also Read പലചരക്ക് കടയിലേക്ക് കാർ ഇടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി; മധ്യവയസ്ക്കൻ പൊലീസ് പിടിയിൽ
advertisement
ദാഹം ശമിപ്പിച്ച ശേഷം ആന വീണ്ടും ഘോഷയാത്രയിൽ മുന്നോട്ട് നീങ്ങി. കോവിഡ് കാരണം ഈ വർഷത്തെ ഹംപി ഉത്സവം മൂന്ന് ദിവസത്തിൽ നിന്നു ഒരു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമായി കർണാടക സർക്കാർ ചുരുക്കിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2020 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | ദാഹിച്ചാൽ പിന്നെ എന്ത് നോക്കാൻ; വാട്ടർ ടാങ്കർ തടഞ്ഞുനിർത്തി വെള്ളം കുടിക്കുന്ന ആന