പലചരക്ക് കടയിലേക്ക് കാർ ഇടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി; മധ്യവയസ്ക്കൻ പൊലീസ് പിടിയിൽ
- Published by:user_49
Last Updated:
അപകടത്തിൽപ്പെട്ട വാഹനം വഴിയിൽ ഉപേക്ഷിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു
പലചരക്ക് കടയിലേക്ക് കാർ ഇടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടിയ മധ്യവയസ്കനെ പിടികൂടി പൊലീസ്. അമേരിക്കയിലാണ് സംഭവം. നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ള ഇദ്ദേഹത്തിനെ വൈദ്യ പരിശോധനക്കായി പ്രവേശിപ്പിച്ചെന്നും ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
പ്രതിയുടെ വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല. ഇയാൾക്കെതിരെ കേസെടുക്കുമ്പോൾ പ്രതിയുടെ കൂടുതൽ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കൊളംബിയ ഫാൾസ് പോലീസ് മേധാവി ക്ലിന്റ് പീറ്റേഴ്‌സ് പറഞ്ഞു. ഇയാൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായി പീറ്റേഴ്‌സ് പറഞ്ഞു.
ഇയാൾക്ക് ഏകദേശം 40 മുതൽ 50 വയസ്സ് വരെ പ്രായമുണ്ടെന്ന് സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ഇയാൾ ഒരു പലചരക്ക് കടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. പലചരക്ക് കടയുടെ മുൻവശത്തെ വാതിലുകൾ നശിച്ചെങ്കിലും ആർക്കും പരിക്കില്ല.
advertisement
1995 മോഡൽ ഷെവർലെ ലുമിന കാറാണ് ഇയാൾ ഓടിച്ചിരുന്നത്. കാർ അപകടത്തിൽപ്പെട്ട ശേഷം വാഹനം വഴിയിൽ ഉപേക്ഷിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം കണ്ടെത്തിയതിന് പിന്നാലെ അടുത്തുള്ള ഒരു റിട്ടയർമെന്റ് ഹോമിന്റെ ഇടനാഴിയിൽ നഗ്നനായ ഒരു പുരുഷൻ ഓടുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചു. ഇതേ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2020 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പലചരക്ക് കടയിലേക്ക് കാർ ഇടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി; മധ്യവയസ്ക്കൻ പൊലീസ് പിടിയിൽ