ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നടി അനുഷ്ക ശർമയും നടത്തിയ ട്വീറ്റാണ് 2020 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ അടക്കിവാണത്. ട്വിറ്റർ ഇന്ത്യ നടത്തിയ വാർഷിക പരിശോധനയിൽ ഭാര്യ അനുഷ്കയുടെ ഗർഭിണിയാണെന്ന് അറിയിക്കുന്ന വിരാടിന്റെ ട്വീറ്റാണ് ഈ വർഷത്തെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ട്വീറ്റായി പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
ഓഗസ്റ്റ് 27 നാണ് ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വാർത്ത പങ്കുവെച്ചത്. "ഇനി ഞങ്ങൾ മൂന്നുപേർ! 2021 ജനുവരി യിൽ എത്തും" എന്ന അടിക്കുറിപ്പോടെയോണ് കോഹ്‌ലി ഇരുവരുടെയും ഫോട്ടോ പങ്കിട്ടത്.
എന്നാല്‍ ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ടത് തമിഴ് സൂപ്പർ താരം വിജയുടെ ചിത്രമാണെന്നും ട്വിറ്റർ ഇന്ത്യ പറഞ്ഞു. ഒരു പൊതുപരിപാടിക്കിടയിൽ വാനിന്റെ മുകളിൽ കയറി ആരാധകർക്കൊപ്പെ എടുത്ത സെൽഫിയാണ് 2020ലെ ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രം.
