ഡൽഹിയിലെ ഖാൻ മാർക്കറ്റ് ഏരിയയിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം അവൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ആ ചിത്രത്തിന്റെ ഫ്രെയിമിൽ രണ്ട് ആൺകുട്ടികൾ കൂടി എങ്ങനെയോ ഉൾപ്പെട്ടിട്ടുണ്ട്. ആ ആൺകുട്ടികളെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു പെൺകുട്ടിയുടെ അഭ്യർത്ഥന. ചിത്രത്തിൽ കറുത്ത ടീ ഷർട്ടും ഷോർട്ട്സും ഇട്ട പെൺകുട്ടിയെ കാണാം.
advertisement
Also read-‘ഫിസിക്‌സിന് 70ല്‍ 23 മാര്‍ക്ക്’; 34 വർഷം മുമ്പത്തെ മാർക്ക് ഷീറ്റ് പങ്കുവച്ച് ഡോക്ടർ
പോസ്റ്റ് വന്ന് മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ സാമൂഹ്യമാധ്യമത്തിലെ നൂറുകണക്കിന്ന് എഡിറ്റർമാർ അവരുടെ കഴിവുകൾ പുറത്തെടുക്കാൻ തുടങ്ങി. ചിലർ യഥാർത്ഥ ചിത്രത്തിനൊപ്പം ചില ക്ലാസിക് മീമുകൾ ഉൾപെടുത്തിയപ്പോൾ മറ്റ് ചില വിരുതന്മാർ പെൺകുട്ടിയെ തന്നെ ആ ചിത്രത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
വേറെ ചിലരാകട്ടെ ലൊക്കേഷൻ തന്നെ മാറ്റിയാണ് തങ്ങളുടെ എഡിറ്റിംഗ് സ്കിൽസ് പുറത്തെടുത്തത്. രണ്ട് ആൺകുട്ടികളെ ഒഴിവാക്കാൻ പറഞ്ഞപ്പോൾ രണ്ടിന് പകരം നാലും ആറും ആൺകുട്ടികളെ ചിത്രത്തിൽ ചേർത്താണ് മറ്റു ചില എഡിറ്റർമാർ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത്. എന്നാൽ ചിലരാകട്ടെ ആത്മാർത്ഥമായി ജോലി ചെയ്യുകയും പെൺകുട്ടി ആഗ്രഹിച്ചതുപോലെ ചിത്രം മനോഹരമായി എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.