TRENDING:

ചെന്നൈയിലെ കുപ്പത്തൊട്ടികൾ നിബിഡ വനമാക്കി മാറ്റി ഐ‌എ‌എസ് ഉദ്യോഗസ്ഥൻ

Last Updated:

കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ നഗരങ്ങളിൽ പച്ചപ്പ് നിറഞ്ഞ ചെറു വനങ്ങൾ സൃഷ്ടിക്കുകയാണ് ഡോ. ആൽ‌ബി ജോണിന്റെ ലക്ഷ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ നഗരത്തിലെ മാലിന്യം തള്ളുന്ന പ്രദേശങ്ങൾ പച്ചപ്പ് നിറഞ്ഞ വനമാക്കി മാറ്റുകയാണ് ഐ‌എ‌എസ് ഉദ്യോഗസ്ഥനായ ഡോ. ആൽ‌ബി ജോൺ. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ റീജിയണൽ ഡെപ്യൂട്ടി കമ്മീഷണറായി (സൗത്ത്) നിയമിതനായ ഇദ്ദേഹം ഇതിനകം അഞ്ച് മിയാവാക്കി വനങ്ങൾ അഥവാ മൈക്രോ ഫോറസ്റ്റുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 2013 ബാച്ച് ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം. കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ നഗരങ്ങളിൽ പച്ചപ്പ് നിറഞ്ഞ ചെറു വനങ്ങൾ സൃഷ്ടിക്കുകയാണ് ഡോ. ആൽ‌ബി ജോണിന്റെ ലക്ഷ്യം.
advertisement

മിയാവാക്കി വനങ്ങൾ ആദ്യമായി സൃഷ്ടിച്ചത് 93 വയസുള്ള ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയവാകിയാണ്. ചെടികൾ ഇടകലർത്തി വളർത്തുക എന്നതാണ് ഈ രീതിയിലൂടെയുള്ള വനവത്ക്കരണത്തിന്റെ അടിസ്ഥാന ആശയം. ഈ രീതിയിലൂടെ ചെറിയ പ്രദേശങ്ങളിൽ പച്ചപ്പ് നിറഞ്ഞ വനങ്ങൾ വളരെ വേഗം രൂപപ്പെടുന്നു.

0.5 സെൻറ് ഭൂമി മുതൽ 20 സെൻറ് ഭൂമിയിൽ വരെ ഇത്തരത്തിൽ വനങ്ങൾ സൃഷ്ടിക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ ഈ രീതി നടപ്പാക്കിയിട്ടുണ്ട്. ഡോ. ആൽബി ജോൺ സൃഷ്ടിച്ച ആദ്യത്തെ മിയാവാക്കി വനം അഡയാർ നദിയുടെ തീരത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന കോട്ടൂർപുരത്താണ്. 23,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കുപ്പത്തൊട്ടിയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വനമാക്കി മാറ്റിയത്. ഇപ്പോൾ ഈ വനഭൂമി ധാരാളം പക്ഷികളുടെയും മറ്റ് ജീവജാലങ്ങളുടെയും വാസസ്ഥലമാണ്.

advertisement

വ്യക്തികൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവരുൾപ്പെടെ നിരവധി ആളുകൾ ഇപ്പോൾ മിയാവാക്കി വനത്തോട് താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് ഒരു നല്ല സൂചനയാണെന്നും ഡോക്ടർ കൂടിയായ ജോൺ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു. നഗരവാസികൾക്കിടയിൽ ഇത്തരത്തിലൊരു താൽപ്പര്യം കൊണ്ടുവരാനായതിനാൽ താൻ സന്തുഷ്ടനാണെന്നും കോട്ടൂർപുരം മാലിന്യ കേന്ദ്രം പച്ചപ്പ് നിറഞ്ഞ വനഭൂമിയാക്കിയ ശേഷം ചെന്നൈ നിവാസികൾ സന്തുഷ്ടരാണെന്നും ആൽ‌ബി ജോൺ പറഞ്ഞു.

50 വർഷത്തിലേറെയായി ചെന്നൈ നഗരത്തിൽ താമസിക്കുന്ന വ്യക്തിയാണ് താനെന്നും ഇത്തരമൊരു മാറ്റം ആദ്യമായാണ് കാണുന്നതെന്നും എല്ലാ ക്രെഡിറ്റും യുവ ഐ‌എ‌എസ് ഉദ്യോഗസ്ഥനും സംഘത്തിനുമാണെന്നും നഗരത്തിലെ സ്ഥിരതാമസക്കാരനും വിരമിച്ച എഞ്ചിനീയറുമായ വി.പി. ഹേമചന്ദ്രൻ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

advertisement

സമൂഹം ഈ രീതി ഏറ്റെടുക്കണമെന്നും അതിനായി ഒരു റോൾ മോഡൽ ആവശ്യമാണെന്നും അതാണ് തങ്ങൾ ചെയ്തതെന്നും ഡോ. ആൽ‌ബി ജോൺ വ്യക്തമാക്കി. നിരവധി വ്യക്തികളും ഗ്രൂപ്പുകളും മുന്നോട്ട് വന്ന് വനവത്ക്കരണം ഒരു സംസ്കാരമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി സാമൂഹിക സംഘടനകൾ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

മിയാവാക്കി വനത്തെ പ്രോത്സാഹിപ്പിക്കുന്നത് ചെന്നൈ പോലുള്ള നഗരങ്ങളിൽ വളരെ ആവശ്യമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള സെന്റർ ഫോർ പോളിസി ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ സി. രാജീവ് പറഞ്ഞു. മിയാവാക്കി സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് കോർപ്പറേറ്റ് സ്ഥാപനങ്ങളുമായും സമാന ചിന്താഗതിക്കാരായ ഗ്രൂപ്പുകളുമായും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെന്നൈയിലെ കുപ്പത്തൊട്ടികൾ നിബിഡ വനമാക്കി മാറ്റി ഐ‌എ‌എസ് ഉദ്യോഗസ്ഥൻ
Open in App
Home
Video
Impact Shorts
Web Stories