വീഡിയോയില്‍ കഫേ ടൂര്‍ വ്‌ലോഗ് ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ ആണ് കാണുന്നത്. കഫേ നില്‍ക്കുന്ന ലൊക്കേഷന്‍ എവിടെയാണെന്നും അവിടെ വിളമ്പുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 500000ത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഏകദേശം 19,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ പ്രദേശത്തുള്ള മറ്റ് ചില കഫേകളുടെ വിവരങ്ങളും മറ്റ് ഉപയോക്താക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.
'' ഏതാണ്ട് എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും ഇന്ത്യന്‍ സൈന്യം എല്ലാ സേവനങ്ങളും നല്‍കുന്നുണ്ട്. അരുണാചല്‍ പ്രദേശിലേക്കുള്ള എന്റെ യാത്രയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ടൂറിസം, ഷോപ്പിംഗ്, കഫേ സര്‍വീസുകൾ എന്നിവ എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞു. മറ്റ് കടകള്‍ കാണുന്നുണ്ടെങ്കിലും ആര്‍മി ഔട്ട്‌ലെറ്റുകളാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്,'' ഒരു ഉപയോക്താവ് പറഞ്ഞു. ''ഞാന്‍ ഈ കഫേയെ കുറിച്ച് കേട്ടിട്ടുണ്ട്. നിങ്ങളുടെ ട്വീറ്റിന് ആയിരം സ്റ്റാറുകളുടെ വിലയുണ്ടെന്ന് എനിക്ക് തോന്നുന്നു. സല്യൂട്ട്,'' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
advertisement
കര്‍ണാടകയിലെ ശൃംഗേരി ക്ഷേത്രത്തില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മഹീന്ദ്ര ഈ വീഡിയോ പങ്കുവെയ്ക്കുന്നത്. നിരവധി പ്ലേറ്റുകള്‍ അടുക്കി വെച്ചിരിക്കുന്ന ഒരു ചിത്രമാണ് മഹീന്ദ്ര പങ്കുവെച്ചത്. ആശാ ഖാര്‍ഗ എന്ന ഉപയോക്താവാണ് ചിത്രം ആദ്യം പങ്കുവെച്ചത്. പിന്നീട് ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്യുകയായിരുന്നു.
അടുത്തിടെ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം നിര്‍മ്മിച്ച മഹാരാഷ്ട്ര സ്വദേശിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരുന്നു. പാഴ്വസ്തുക്കള്‍ കൊണ്ട് വാഹനം നിര്‍മ്മിച്ച വ്യക്തിക്ക് ബൊലേറോയും മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു. വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്‌നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജനുവരിയിലാണ് മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബത്തിനും ആനന്ദ് മഹീന്ദ്ര ബൊലേറൊ സമ്മാനിച്ചത്. ബൊലേറൊ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഡെക്രാഷ്ട്രെ ഗ്രാമത്തില്‍ താമസിക്കുന്ന ദത്താത്രയയുടെ കുടുംബം പാരമ്പര്യമായി ഇരുമ്പ് പണി ചെയ്യുന്നവരാണ്. സ്വന്തമായി ഒരു കാര്‍ എന്ന മകന്റെ ആഗ്രഹം നിറവേറ്റാനാണ് അദ്ദേഹം ഇങ്ങനെ ഒരു ശ്രമം നടത്തിയത്. ഹെഡ്ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും വിന്‍ഡ്ഷീല്‍ഡും ഉള്‍പ്പെടെ ഒരു നാല് ചക്ര വാഹനത്തിന്റെ എല്ലാ അവശ്യഭാഗങ്ങളും വാഹനത്തിനുണ്ട്.