TRENDING:

ദമ്പതികളുടെ വരുമാനം 78,000; കുഞ്ഞിനെ പരിപാലിക്കാനും വീട്ടുചെലവിനുമായി ചെലവ് 70,000 രൂപ

Last Updated:

കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹിതരായതിനാല്‍ തങ്ങള്‍ക്ക് ബന്ധുക്കളുടെ യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിനൊപ്പം സാമ്പത്തികവും നന്നായി കൈകാര്യം ചെയ്യുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പ്രത്യേകിച്ചും വിലക്കയറ്റം ആള്‍പൊക്കത്തില്‍ നില്‍ക്കുന്ന ഈ കാലത്ത്. പരിമിതമായ വരുമാനവും കുടുംബത്തില്‍ നിന്നുള്ള മതിയായ പിന്തുണയും ഇല്ലാതെ വരുമ്പോള്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ നോക്കുകയും വീട്ടുചെലവ് വഹിക്കുകയും ചെയ്യുക പ്രയാസകരമാണ്.
News18
News18
advertisement

പരിമിതമായ വരുമാനത്തില്‍ നിന്നും 8.5 മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുന്നതിനിടയില്‍ പ്രതിമാസ ചെലവുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പങ്കുവെച്ചിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ദമ്പതികള്‍. റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് ഇക്കാര്യം ദമ്പതികള്‍ പങ്കുവെച്ചത്. പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

നികുതി കിഴിച്ച് 78,000 രൂപയാണ് ദമ്പതികളുടെ സംയോജിത വരുമാനം. എന്നാല്‍ മാസം ചെലവ് വരുന്നത് 70,000 രൂപയും. മകളുടെ സുരക്ഷയെ കരുതി പ്രമുഖ ഡേകെയര്‍ സ്ഥാപനത്തിനടുത്ത് ഒരു വാടക വീടെടുത്തതായി ദമ്പതികള്‍ പറയുന്നു. ഇതിന്റെ ഫലമായി 46,500 രൂപയാണ് വീട്ടുവാടകയും ഡേകെയര്‍ ചെലവും നല്‍കേണ്ടി വരുന്നത്. എന്നാല്‍ കുട്ടിയുടെ സുരക്ഷയുടെയും ക്ഷേമത്തിന്റെയും കാര്യത്തില്‍ ഇത് ഒഴിവാക്കാനാകാത്തതാണെന്നും ദമ്പതികള്‍ വിശ്വസിക്കുന്നു. മകള്‍ വളരെ കുഞ്ഞായതിനാലും അള്‍ക്ക് സുരക്ഷ, ശുചിത്വം, സാമീപ്യം എന്നിവ ഉറപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതിനാലും വളരെ ശ്രദ്ധയോടെയാണ് ഡേകെയറും വാടകവീടും തിരഞ്ഞെടുത്തതെന്നും ദമ്പതികള്‍ പറയുന്നു.

advertisement

മാസ വരുമാനത്തിന്റെ ഭൂരിഭാഗവും ദമ്പതികള്‍ വാടകയ്ക്കും ഡേകെയറിനുമായാണ് ചെലവഴിക്കുന്നത്. ബാക്കി തുകയില്‍ 10,000 രൂപ പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവ ഉള്‍പ്പെടെ വാങ്ങാനായി ചെലവിടുന്നു. ഓട്ടോ യാത്ര, മെട്രോ, പെട്രോള്‍ എന്നിങ്ങനെ ഗതാഗത ആവശ്യത്തിനായി മാസം ദമ്പതികള്‍ക്ക് 8,500 രൂപ ചെലവഴിക്കേണ്ടി വരുന്നു. ബേബി ഡയപ്പര്‍ വാങ്ങാന്‍ 3,000 രൂപയും വൈദ്യുതിക്കും ഗ്യാസിനുമായി 2,000 രൂപയും ചെലവ് വരും. എല്ലാം കൂടെ മൊത്തം 70,000 രൂപ മാസം ചെലവിടുന്നതായി ദമ്പതികള്‍ പറയുന്നു.

advertisement

78,000 രൂപ ശമ്പളത്തില്‍ 70,000 രൂപ ചെലവിനത്തില്‍ പോകും. ബാക്കി 8,000 രൂപ അടിയന്തിര ആവശ്യങ്ങളെ കരുതി ദമ്പതികള്‍ മാറ്റിവെക്കാന്‍ ശ്രമിക്കുന്നു.

കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹിതരായതിനാല്‍ തങ്ങള്‍ക്ക് ബന്ധുക്കളുടെ ഒരു സഹായവും ലഭിക്കുന്നില്ലെന്നും ദമ്പതികള്‍ പങ്കുവെച്ചു. ചെലവ് കൂടുതലായതിനാല്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോലി കണ്ടെത്താന്‍ ഭാര്യ ശ്രമിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അവര്‍ക്ക് ദിവസവും ഒരു മണിക്കൂര്‍ മാത്രമേ ഒഴിവു സമയം ലഭിക്കുന്നുള്ളൂ. അതിനാല്‍ ആ സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലും ജോലിയാണ് അവള്‍ അന്വേഷിക്കുന്നതെന്നും പോസ്റ്റ് വ്യക്തമാക്കി.

advertisement

സമാനമായി ബംഗളൂരുവില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകയായ മീനാല്‍ ഗോയല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നത് എത്ര ചെലവേറിയതായി മാറിയിരിക്കുന്നുവെന്ന് സംസാരിച്ചു. ഇന്നത്തെ കാലത്ത് ഒരു കുട്ടിയെ വളര്‍ത്തുന്നതിനുള്ള മൊത്തം ചെലവ് 45 ലക്ഷം രൂപ വരെ ഉയരുമെന്ന് അവര്‍ പറഞ്ഞു. സ്‌കൂള്‍ ഫീസ് മുതല്‍ അടിസ്ഥാന ദൈനംദിന ആവശ്യങ്ങള്‍ക്കു വരെ മുമ്പത്തേക്കാള്‍ കൂടുതല്‍ ചെലവിടേണ്ടിവരുന്ന മെട്രോ നഗരങ്ങളില്‍ അധിക ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ പല മാതാപിതാക്കളും ബുദ്ധിമുട്ടുന്നുണ്ടെന്നും മീനാല്‍ ചൂണ്ടിക്കാട്ടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദമ്പതികളുടെ വരുമാനം 78,000; കുഞ്ഞിനെ പരിപാലിക്കാനും വീട്ടുചെലവിനുമായി ചെലവ് 70,000 രൂപ
Open in App
Home
Video
Impact Shorts
Web Stories