TRENDING:

അസ്ഥിയിൽ പിടിച്ച പ്രണയം; യുവതി അറിഞ്ഞില്ല കാമുകൻ കൊടുംകുറ്റവാളിയെന്ന്

Last Updated:

കൊലക്കേസിൽ വർഷങ്ങളായി ഒളിവിൽ കഴിയുന്നയാളെയാണ് യുവതി അറിയാതെ പ്രണയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാമുകൻ കൊടുംകുറ്റവാളിയെന്ന് മനസിലാക്കാതെ യുവതിയുടെ പ്രണയം. ബ്രിട്ടീഷുകാരിയായ സ്റ്റെല്ല പാരിസ് എന്ന സ്ത്രീയാണ് കൊടുംകുറ്റവാളിയെന്ന് അറിയാതെ യുവാവിനെ പ്രണയിച്ചത്. ഗസ്റ്റ് മോർ എന്ന തന്‍റെ മുൻ കാമുകൻ 2003ൽ നടന്ന കൊലക്കേസിൽ ഒമ്പത് വർഷമായി ഒളിവിലായിരുന്നുവെന്ന് അറിയാതെയാണ് യുവതിയുടെ പ്രണയം. എന്നാൽ കാമുകൻ കൊലയാളിയാണെന്ന് മനസിലാക്കിയതോടെ 2012ൽ സ്റ്റെല്ല ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു.
advertisement

കൊലക്കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഗസ്റ്റ് മോർ സ്റ്റെല്ലയുമായി അടുപ്പത്തിലായത്. അടുപ്പം വളർന്നതോടെ ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. സ്റ്റെല്ലയുടെ ബിസനിസിൽ നല്ല ഉപദേശങ്ങളും നിർദേശങ്ങളും നൽകിയാണ് മോർ അവരുടെ മനംകവർന്നത്. എന്നാൽ ഒരുമിച്ച് താമസിക്കുമ്പോഴും മോറിന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത സ്റ്റെല്ല ശ്രദ്ധിച്ചു. അതിനിടെ തന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനെ മോർ എതിർക്കുകയും ചെയ്തു.

ഇതോടെ മോറിനെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റെല്ല തീരുമാനിച്ചു. എന്നാൽ സ്റ്റെല്ലയ്ക്കു തന്നെക്കുറിച്ച് സംശയമുണ്ടെന്ന് മനസിലാക്കിയ മോർ, അവരെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ മോറുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്റ്റെല്ല ലണ്ടനിലേക്ക് പോകുകയായിരുന്നു.

advertisement

2012ലാണ് ഇവർ പിരിഞ്ഞത്. പിന്നീട് ആറ് വർഷത്തിന് ശേഷം, ഒരു പത്രവാർത്ത കണ്ടപ്പോഴാണ് തന്‍റെ മുൻ കാമുകൻ ആരാണെന്ന് ശരിക്കും സ്റ്റെല്ല മനസിലാക്കിയത്.

"യഥാർത്ഥ പേരും പശ്ചാത്തലവും അറിയാത്ത ഒരാളുടെ കൂടെയാണ് ജീവിക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തിരുന്നതെന്ന എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ സ്റ്റെല്ലയ്ക്ക് ഒരു വർഷം വേണ്ടി വന്നു.

ഈ സംഭവത്തോടെ സ്റ്റെല്ല മാനസികമായി സമ്മർദ്ദത്തിലായി. വിഷാദരോഗവും പിടിപെട്ടു. ആരെയെങ്കിലും വിശ്വസിക്കാനോ അവരുടെ ഐഡന്റിറ്റി വിശ്വസിക്കാനോ അവർക്ക് ബുദ്ധിമുട്ടായി.

advertisement

20,000 പൗണ്ട് മയക്കുമരുന്ന് കടത്തിന്റെ പേരിലാണ് മോർ കൊലപാതകം നടത്തിയത്. നാലു മണിക്കൂറിലെ ക്രൂരമായി പീഡിപ്പിച്ചശേഷമാണ് ഇയാൾ കൊല നടത്തിയത്. ഈ സമയത്ത്, ഇരയുടെ മക്കളുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവം നടന്ന് ഏകദേശം 16 വർഷങ്ങൾക്ക് ശേഷം, 2019-ൽ ഗസ്റ്റ് മോറിനെ ഇന്റർപോൾ അറസ്റ്റ് ചെയ്തു. നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് മോർ.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അസ്ഥിയിൽ പിടിച്ച പ്രണയം; യുവതി അറിഞ്ഞില്ല കാമുകൻ കൊടുംകുറ്റവാളിയെന്ന്
Open in App
Home
Video
Impact Shorts
Web Stories