'കായിക രംഗത്ത് ഇന്ത്യയുടെ ഉയരങ്ങളിലേക്ക് കുതിക്കുന്ന യുഗമാണിത്. നമ്മുടെ രാജ്യത്തുടനീളം എല്ലാവരും ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്യുന്ന കായിക വിനോദമാണിത്. തോമസ് കപ്പിൽ ആധിപത്യം പുലർത്തിയിരുന്ന ഇന്തോനേഷ്യയുടെ റൂഡി ഹാർട്ടോണോയെ പോലെയുള്ളവരെ കുറിച്ച് വായിച്ചാണ് ഞാൻ വളർന്നത്. ഇന്ന് നമ്മൾ ആ ഇന്തോനേഷ്യയെ മലർത്തിയടിച്ചിരിക്കുന്നു. നമ്മുടെ സമയ൦ തെളിഞ്ഞിരിക്കുന്നു.' - ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞുകൊണ്ട് ചിരാഗ് എത്തുകയായിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞ ചിരാഗ് ഒപ്പം മറ്റൊരു രസകരമായ കാര്യം കൂടി തന്റെ ട്വീറ്റിലൂടെ അവതരിപ്പിച്ചു. ഇതാണ് ഏറെ ശ്രദ്ധ നേടിയത്. 'നന്ദി സർ, ഞാൻ അടുത്തിടെ മഹീന്ദ്രയുടെ ഒരു എക്സ്‌യുവി-700 ബുക്ക് ചെയ്തിട്ടുണ്ട്. അത് ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.' - ചിരാഗ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടി നൽകിക്കൊണ്ട് ട്വീറ്റ് ചെയ്തു. ചിരിക്കുന്ന ഇമോജിയുമായി താരമിട്ട ട്വീറ്റിന് വൈകാതെ തന്നെ ആനന്ദിന്റെ മറുപടിയും വന്നു.
'അക്കാരണം കൊണ്ട് എക്സ്‌യുവി-700 ചാമ്പ്യന്മാർ തിരഞ്ഞെടുക്കുന്ന വാഹനമായി മാറിയിരിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ വാഹനം നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ഒരു കാര്യം കൂടി പറയട്ടെ, ഞാൻ എന്റെ ഭാര്യക്കായി ഒരു മഹീന്ദ്ര എക്സ്‌യുവി-700 ബുക്ക് ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും ക്യൂവിലാണ്. ആഗോള വിതരണ ശ്ര൦ഖല നേരിട്ടിട്ടുള്ള തടസ്സങ്ങൾ എല്ലാ വാഹന കമ്പനികളെയും ബാധിച്ചിട്ടുണ്ട്. പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിക്കാൻ ശ്രമിക്കുന്നതായിരിക്കും.' - ആനന്ദ് മഹീന്ദ്ര മറുപടി നൽകി.