‘ഞാൻ എല്ലാം വിട്ടൊഴിഞ്ഞ് കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോൾ ചില ഇന്ത്യക്കാർ എന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹികമായ ഇടപെടലില്‍നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്നു ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കോവിഡ്–19 ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും’ –നിത്യാനന്ദ പറഞ്ഞു.
You may also like:'COVID 19 | ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു [NEWS]കോവിഡ് 19: വി. മുരളീധരനു പിന്നാലെ വി.വി.രാജേഷും ക്വാറന്റൈനിൽ [NEWS]'ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ല; ക്യൂ കുറയ്ക്കാൻ നടപടിയെടുക്കും': മന്ത്രി [PHOTOS]
advertisement
പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നാലെ താൻ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇക്വഡോറിലാണ് തന്റെ പുതിയ രാജ്യമെന്നാണ് നിത്യാനന്ദ പറഞ്ഞിരുന്നത്. എന്നാൽ ഇക്വഡോർ നിത്യാനന്ദയുടെ അവകാശവാദത്തെ പരസ്യമായി തള്ളിക്കളഞ്ഞിട്ടുണ്ട്.
രാജ്യം വിട്ടെങ്കിലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയും സ്വന്തം വെബ്സൈറ്റിലൂടെയും നിത്യാനന്ദ പ്രത്യക്ഷപ്പെടാറുണ്ട്.