ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു

Murder in League Office | കുണ്ടുതോടിലെ അയല്‍ക്കാരായ അന്‍സാറിന്റെയും അഹമദിന്റെയും കുടുംബങ്ങൾ വര്‍ഷങ്ങളായി ശത്രുതയിലാണ്

News18 Malayalam | news18-malayalam
Updated: March 17, 2020, 12:29 PM IST
ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു
Anzar-league office murder
  • Share this:
കോഴിക്കോട്: തൊട്ടില്‍പാലത്തെ മുസ്ലീംലീഗ് ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ പാർട്ടി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത് ഫേസ് ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. തൊട്ടില്‍പ്പാലം സ്വദേശി അന്‍സാര്‍ കുണ്ടുതോടി(28)ന് ലീഗ് ഓഫീസില്‍ വച്ച് തിങ്കളാഴ്ച രാത്രിയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച അന്‍സാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ അഹ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുണ്ടുതോടിലെ അയല്‍ക്കാരായ അന്‍സാറിന്റെയും അഹമദിന്റെയും കുടുംബങ്ങൾ വര്‍ഷങ്ങളായി ശത്രുതയിലാണ്. കഴിഞ്ഞദിവസം അഹ്മദിന്റെയും ഭാര്യയുടെയും പേരില്‍ അന്‍സാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെച്ചൊല്ലി തര്‍ക്കം തുടങ്ങിയിരുന്നു. ഇത് പരിഹരിക്കാന്‍  ലീഗ് ഓഫീസില്‍ രാത്രിയില്‍ മധ്യസ്ഥയോഗം ചേര്‍ന്നപ്പോഴായിരുന്നു സംഘര്‍ഷമുണ്ടായതെന്ന് തൊട്ടില്‍പാലം പൊലീസ് അറിയിച്ചു. അന്‍സാറിന് നെഞ്ചിലാണ് കുത്തേറ്റിരുന്നത്. അന്‍സാറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

You may also like:'COVID 19 | കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ഉപയോഗിച്ച് അമേരിക്കൻ ഗവേഷകർ; ഫലത്തിനായി കാത്തിരിപ്പ് [PHOTOS]Fact Check: രാജ്യസഭാംഗമാകുന്ന ആദ്യത്തെ സുപ്രീംകോടതി റിട്ടയേഡ് ചീഫ് ജസ്റ്റിസാണോ രഞ്ജൻ ഗൊഗോയ് ? [NEWS]മുൻ കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി; മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തി [PHOTOS]
ലീഗ് ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറി സി എച്ച് സൈതലവി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് ബെല്‍മൗണ്ട് എന്നിവര്‍ക്കും കത്തിക്കുത്തില്‍ പരിക്കേറ്റു.
First published: March 17, 2020, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading