അദ്ദേഹത്തിന് ചുറ്റുമായി ഏതാനും സിംഹങ്ങളും കടുവകളുമൊക്കെ ശാന്തരായി നടക്കുന്നതും കിടക്കുന്നതുമൊക്കെ കാണാം. ഏതാനും സമയം അങ്ങനെ ശാന്തമായി തന്നെ കാര്യങ്ങൾ തുടരുന്നു. പെട്ടന്നാണ് പുറകിൽ നിന്നും ഒരു പുള്ളിപ്പുലി അദ്ദേഹത്തെ ആക്രമിക്കാനായി ഓടിയെത്തുന്നത്. തൊട്ടു പിന്നാലെ എത്തുന്ന ഒരു കടുവ പുള്ളിപ്പുലിയുടെ മുകളിലേക്ക് ചാടി കയറുകയും അതിന്റെ ആക്രമണത്തെ തടയുകയും ചെയ്യുന്നു. അപ്പോൾ മാത്രമാണ് ജീവനക്കാരൻ തന്റെ പിന്നിൽ പതിയിരുന്ന അപകടം തിരിച്ചറിഞ്ഞത്.
advertisement
നിലത്ത് വീണ പുള്ളിപ്പുലി അവിടെ കിടന്നുകൊണ്ട് തന്നെ ജീവനക്കാരന്റെ കാലിൽ കടിക്കാനും മാന്താനും ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം അത് തടയുന്നു. തന്നെ രക്ഷിച്ച കടുവയുടെ ശരീരത്തിൽ ജീവനക്കാരൻ സ്നേഹത്തോടെ തട്ടിക്കൊടുക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ആണിതെങ്കിലും നിരവധിയാളുകൾ വീഡിയോ വീണ്ടും ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് ഇത്.