TRENDING:

കാനഡയിലെ ജീവിതം മടുത്തു; ഇന്ത്യയില്‍ ചെറുകിട ബിസിനസ് ആരംഭിക്കാന്‍ 25കാരന്‍

Last Updated:

2021 മുതല്‍ താന്‍ പതിവായി ഇന്ത്യയിലേക്ക് എത്താറുണ്ടെന്ന് യുവാവ് പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്നാല്‍, വിദേശമണ്ണില്‍ അത്ര സുഖകരമായ അന്തരീക്ഷമല്ല ഉള്ളതെന്ന് ചില സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ധാരാളം ഇന്ത്യക്കാര്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും പങ്കുവെച്ചിരുന്നു.
News18
News18
advertisement

ഇപ്പോഴിതാ ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് താമസം മാറിയ യുവാവ് തന്റെ അനുഭവം പങ്കുവെച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കാനഡയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയാണെങ്കിലും ജീവിതത്തില്‍ അസന്തുഷ്ടി നിറയുകയാണെന്ന് 25കാരനായ യുവാവ് പറഞ്ഞു. പത്ത് വര്‍ഷത്തോളം ഇന്ത്യയിലേക്ക് തിരിച്ചുപോകാതിരുന്നതിന് ശേഷം 2021 മുതല്‍ താന്‍ പതിവായി ഇന്ത്യയിലേക്ക് എത്താറുണ്ടെന്ന് യുവാവ് പറഞ്ഞു. ഓരോ തവണ ഇന്ത്യയിലെത്തുമ്പോഴും തന്റെ കുട്ടിക്കാലത്തെ ഓര്‍മകള്‍ തന്നെ പിടികൂടുമെന്നും അത് തന്നെ അവിടെയുമായി കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

ഇന്ത്യയില്‍ താങ്ങാവുന്ന വിലയില്‍ ഒരു വീടു വാങ്ങുന്നതിനെ കുറിച്ചും എന്നെന്നേക്കുമായി ഇന്ത്യയിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ചും ഒരു ചെറിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും ഇപ്പോള്‍ ചിന്തിക്കുകയാണെന്ന് റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിൽ ടെക്കി പറഞ്ഞു. ഇന്ത്യയില്‍ ചില പ്രശ്‌നങ്ങളുണ്ടന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ മറ്റു രാജ്യങ്ങളും അതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.

''എനിക്ക് 25 വയസ്സുണ്ട്. ഞാന്‍ ഒരു കനേഡിയന്‍ പൗരനും ഒരു ഇന്ത്യന്‍ ഒസിഐയും അവിവാഹിതനുമാണ്. ഗുരുഗ്രാമിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ ജീവിതത്തിലെ 11 വര്‍ഷം ഞാന്‍ അവിടെ കഴിഞ്ഞു. കാനഡയിലെ എന്റെ ജീവിത്തില്‍ ഞാന്‍ വളരെ അസന്തുഷ്ടനാണ്. ഞങ്ങള്‍ക്ക് ഒരു വീടുണ്ട്. ഞാന്‍ ഒരു ടെക്കിയായി ജോലി ചെയ്യുന്നു. എന്നാല്‍ എനിക്ക് ജീവിതത്തില്‍ സംതൃപ്തിയില്ല. പത്ത് വര്‍ഷത്തോളം ഇന്ത്യ സന്ദര്‍ശിക്കാതിരുന്നതിന് ശേഷം 2021 മുതല്‍ ഏകദേശം 10 തവണ ഞാന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യമായി ഇവിടേക്ക് മടങ്ങി വന്നപ്പോള്‍ കുട്ടിക്കാല ഓര്‍മകളിലേക്ക് ഞാന്‍ തിരികെ പോയി. എന്റെ ബാല്യകാല ഓര്‍മകളെല്ലാം വീണ്ടും വന്നു. എന്റെ സഹോദരി ഉള്‍പ്പെടെ കുടുംബത്തിലെ ഭൂരിഭാഗം പേരും ഇപ്പോഴും ഇന്ത്യയിലാണ് താമസിക്കുന്നത്,'' യുവാവ് പറഞ്ഞു.

advertisement

''ഇന്ത്യയില്‍ ഒരു വീട് വാങ്ങാന്‍ ഞാന്‍ എന്റെ മാതാപിതാക്കളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവര്‍ അത് അംഗീകരിക്കുന്നില്ല. പകരം എനിക്ക് വേണ്ടി താരതമ്യേന വില കുറഞ്ഞ ഒരു വസ്തു വാങ്ങുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുകയാണ്. എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ല. പക്ഷേ, ഇന്ത്യയിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്ക് അതിന്റേതായ പോരായ്മകളുണ്ട്. അത് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍, പാശ്ചാത്യരാജ്യങ്ങളും അങ്ങനെ തന്നെയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് സന്തോഷകരമായ ഒരു ഭാവി ഉള്ളതായി എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല. എനിക്ക് അനന്തരാവകാശം ലഭിക്കുന്നത് വരെ ഇന്ത്യയില്‍ ഒരു ചെറിയ ബിസിനസ് ആരംഭിച്ച് ഒടുവില്‍ അതില്‍ നിന്ന് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' യുവാവ് പറഞ്ഞു.

advertisement

ഒട്ടേറെപ്പോരാണ് യുവാവിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. ''നിങ്ങളുടെ ഹൃദയം പറയുന്നത് ചെയ്യുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. നിങ്ങള്‍ ചെറുപ്പമാണ്. റിസ്‌ക് എടുക്കാന്‍ കഴിയും,'' ഒരാള്‍ പറഞ്ഞു. ''നിങ്ങള്‍ ഒരു കനേഡിയന്‍ പൗരനാണ്. ഇന്ത്യയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും കാനഡയിലേക്ക് മടങ്ങാം. ഇന്ത്യയില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ സമയം നല്‍കി നോക്കുക. ഈ സമയത്ത് മറ്റൊരു പ്ലാന്‍ ബി നിങ്ങളുടെ മനസ്സില്‍ വരാന്‍ അനുവദിക്കരുത്. ഇടയ്ക്കിടെ പടിഞ്ഞാറോട്ട് യാത്ര ചെയ്യരുത്,'' മറ്റൊരാള്‍ പറഞ്ഞു.

advertisement

''അവധിക്കാലം ആഘോഷിക്കുന്നത് ഇവിടെ സ്ഥിരമായി താമസിക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ആറ് മാസം വരെ ഇവിടെ താമസിക്കാന്‍ ശ്രമിക്കുക,'' മറ്റൊരാള്‍ പറഞ്ഞു.

അതേസമയം, കാനഡയോട് തനിക്ക് ഇപ്പോഴും സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് മറ്റൊരു പോസ്റ്റില്‍ യുവാവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന് എന്നാണ് അദ്ദേഹം കാനഡയെ വിശേഷിപ്പിച്ചത്. ഇന്ത്യയേക്കാള്‍ കൂടുതല്‍ സമയം കാനഡയിലാണ് ചെലവഴിച്ചതെന്നും എന്നാല്‍, ഇന്ത്യയോട് പ്രത്യേകമായൊരു അടുപ്പും തോന്നുന്നുവെന്നും യുവാവ് പറഞ്ഞു. പാശ്ചാത്യര്‍ക്ക് നല്‍കാന്‍ കഴിയാത്ത സവിശേഷമായ ഒന്ന് ഇന്ത്യ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാനഡയിലെ ജീവിതം മടുത്തു; ഇന്ത്യയില്‍ ചെറുകിട ബിസിനസ് ആരംഭിക്കാന്‍ 25കാരന്‍
Open in App
Home
Video
Impact Shorts
Web Stories