യുവതി വാങ്ങിയ കൊഞ്ചിനെ ഉടൻ തന്നെ കടലിലേക്ക് തിരിച്ച് വിടുന്ന കാഴ്ചയായിരുന്നു അത്. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സ്വിറ്റ്സർലാൻഡ് സ്വദേശികളായ ദമ്പതികളാണ് ഇവർ. കൊഞ്ചിന്റെ തൂക്കത്തിന് അനുസരിച്ച് 210 യൂറോ ആണ് റെസ്റ്റോറന്റ് ജീവനക്കാർ ആവശ്യപ്പെട്ടത്. അതായത് ഏകദേശം 18000 രൂപയ്ക്ക് മുകളിൽ വരും വില.
ജീവനുള്ള കൊഞ്ചിനെ കണ്ടപ്പോൾ സഹതാപം തോന്നിയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പറയുന്നു. എന്നാൽ ഇത്രയും ഉയരത്തിൽ നിന്ന് കടലിലേക്ക് വിട്ടയച്ചാൽ കൊഞ്ചിന് എന്തെങ്കിലും സംഭവിക്കുമോ എന്നും യുവതി ജീവനക്കാരോട് ചോദിച്ചിരുന്നു. അതിന്റെ ജീവന് ഭീഷണി ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൊഞ്ചിനെ യുവതി കടലിലേക്ക് വിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് തന്നെയാണ് പകർത്തിയത്.
Also Read- കൈയിലുള്ളത് പ്രമുഖ കമ്പനികളിലെ 100 കോടിയുടെ ഓഹരികൾ; ഗ്രാമത്തില്‍ ലളിത ജീവിതം നയിച്ച് വയോധികൻ
അതേസമയം യുവതി വാങ്ങുന്നതിനു മുൻപ് അനുവാദം വാങ്ങിയതിനു ശേഷമാണ് ഇക്കാര്യം ചെയ്തതെന്നും റെസ്റ്റോറന്റ് ഉടമകളായ അന്റോണിയോയും ജിയാൻലൂക്ക ഫാസോളിനോയും മാധ്യമങ്ങളോട് പറഞ്ഞു. “യുവതി ഞങ്ങളുടെ റെസ്റ്റോറന്റിലേക്ക് കടന്നു വരികയും പ്രവേശന കവാടത്തിൽ ഇരിക്കുന്ന അക്വേറിയത്തിൽ തട്ടി നോക്കുകയും ചെയ്തു. തുടർന്ന് കൊഞ്ചിനെ ഇവിടെ നിന്ന് വാങ്ങി തനിക്ക് കടലിലേക്ക് തിരികെ വിടാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. അതിൽ യാതൊരു പ്രശ്നവുമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു” അന്റോണിയോ വ്യക്തമാക്കി.
എന്നാൽ ആദ്യം ഈ യുവതി തമാശ പറയുകയാണെന്നാണ് കരുതിയതെന്നും പിന്നീടാണ് ഇക്കാര്യം ചെയ്യാനായി തന്നെ ചോദിച്ചതാണെന്നും അദ്ദേഹത്തിന് മനസ്സിലായത്. എന്തായാലും യുവതിയുടെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ഈ നല്ല പ്രവർത്തി ചെയ്യാൻ സാധിച്ചതിൽ അവരും വളരെ സന്തോഷവതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.