TRENDING:

ആറുമാസത്തിനിടെ 120 വാഹനാപകടങ്ങൾ; 'ദുഷ്ട ശക്തികളെ' അകറ്റാൻ റോഡിൽ കുമ്പളങ്ങ ഉടച്ച എസ്ഐക്ക് സ്ഥലം മാറ്റം

Last Updated:

ട്രാഫിക് പൊലീസ് ശ്രമിച്ചിട്ടും ഇവിടെ അപകടങ്ങൾ കുറയുന്നില്ല. തുടർന്നാണ് ട്രാഫിക് എസ്ഐ പളനി ട്രാൻസ്ജെൻഡർ വ്യക്തിയെ കൂട്ടിക്കൊണ്ടുവന്ന് റോഡിലെ പലഭാഗങ്ങളിലായി കുമ്പളങ്ങ ഉടച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: റോഡ് അപകടങ്ങൾ വർധിച്ചതോടെ നിരത്തിൽ നിന്ന് ‘ദുഷ്ട ശക്തികളെ’ ഒഴിപ്പിക്കാൻ റോഡിൽ കുമ്പളങ്ങ ഉടച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ട്രാഫിക് ഡ്യൂട്ടിയിൽനിന്ന് കൺട്രോൾ റൂമിലേക്കാണ് സ്ഥലംമാറ്റം. അപകടങ്ങൾക്ക് കാരണക്കാരായ ദുഷ്ട ശക്തികളെ അകറ്റാനാണ് ട്രാഫിക് എസ്ഐ പളനി, ചെന്നൈ മധുരവയല്‍ റോഡില്‍ കുമ്പളങ്ങ ഉടച്ചത്.
Photo: screengrab/ 
Ajmal Aramam twitter
Photo: screengrab/ Ajmal Aramam twitter
advertisement

എന്നാൽ കുമ്പളങ്ങയുടെ ഭാഗങ്ങൾ ഇരുചക്ര വാഹനങ്ങൾക്ക് അപകടകരമാകുന്ന രീതിയിൽ റോഡിൽ തന്നെ ഉപേക്ഷിച്ചു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വിമർശനം ശക്തമായി. ഇതിനു പിന്നാലെയാണ് നടപടി.

മധുരവയല്‍ റോഡിന്റെ 23 കിലോമീറ്റർ ഭാഗത്ത് കഴിഞ്ഞ 6 മാസത്തിനിടെ 120 വാഹനാപകടങ്ങളുണ്ടായി. സമീപത്തുകൂടി ചെന്നൈ–ബെംഗളൂരു ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ ഗതാഗത തടസ്സവുമുണ്ട്. ട്രാഫിക് പൊലീസ് ശ്രമിച്ചിട്ടും ഇവിടെ അപകടങ്ങൾ കുറയുന്നില്ല. തുടർന്നാണ് ട്രാഫിക് എസ്ഐ പളനി ട്രാൻസ്ജെൻഡർ വ്യക്തിയെ കൂട്ടിക്കൊണ്ടുവന്ന് റോഡിലെ പലഭാഗങ്ങളിലായി കുമ്പളങ്ങ ഉടച്ചത്.

advertisement

Also Read- അമ്മയുടെ ഓർമ്മക്കായി 5 കോടി രൂപ ചെലവില്‍ താജ്‍മഹൽ നിർമിച്ച് മകൻ

കുമ്പളങ്ങ ഉടയ്ക്കുകയാണെങ്കില്‍ അപകടങ്ങൾക്ക് കാരണക്കാരായ ദുഷ്ട ശക്തികള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. അത് ട്രാൻസ്ജെൻഡർ വ്യക്തിയാണ് ചെയ്യുന്നതെങ്കിൽ കൂടുതൽ ഫലപ്രദമാകുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.

advertisement

റോഡിൽ തേങ്ങയോ കുമ്പളങ്ങയോ ഉടയ്ക്കരുതെന്ന് തമിഴ്നാട് പൊലീസിന്റെ കർശന നിർദേശമുണ്ട്. ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഇതിനിടെയാണ് ട്രാഫിക് സബ് ഇൻസ്പെക്ടർ തന്നെ തന്നെ കുമ്പളങ്ങ ഉടച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആറുമാസത്തിനിടെ 120 വാഹനാപകടങ്ങൾ; 'ദുഷ്ട ശക്തികളെ' അകറ്റാൻ റോഡിൽ കുമ്പളങ്ങ ഉടച്ച എസ്ഐക്ക് സ്ഥലം മാറ്റം
Open in App
Home
Video
Impact Shorts
Web Stories