അതേസമയം, ജനപ്രിയ താരങ്ങളിൽ ഒന്നാമതെത്തിയതിന് പിന്നാലെ നന്ദി അറിയിച്ച് ത്രിപ്തി രംഗത്തെത്തിയിട്ടുണ്ട്. "2024ലെ ഐഎംഡിബിയിലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് വലിയൊരു ബഹുമതിയായി ഞാൻ കരുതുകയാണ്. ഈ അംഗീകാരം എൻ്റെ ആരാധകരുടെ അവിശ്വസനീയമായ പിന്തുണയിലൂടെ വന്നാണ്. എനിക്കൊപ്പം പ്രവർത്തിച്ച എല്ലാവരുടെയും കഠിനാധ്വാനത്തിൻ്റെ തെളിവാണ് ”, എന്നായിരുന്നു ത്രിപ്തി ദിമ്രി പറഞ്ഞു .
ദീപിക പദുകോൺ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ഫൈറ്റർ, സിംഗം എഗെയ്ൻ, കൽക്കി 2898 എഡി എന്നിവയാണ് ദീപികയുടേതായി 2024 ൽ പുറത്തുവന്ന സിനിമകൾ.ദി പെർഫെക്റ്റ് കപ്പിൾ എന്ന ഹോളിവുഡ് സീരിസിലെ പ്രകടനത്തിലൂടെ നടൻ ഇഷാൻ ഖട്ടർ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ ആണ് ലിസ്റ്റിൽ നാലാമതുള്ള താരം. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ഡങ്കി ആണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നടി ശോഭിത ധൂലിപാല ആണ് ലിസ്റ്റിൽ അഞ്ചാമതുള്ളത്. ശർവരി, ഐശ്വര്യ റായ് ബച്ചൻ എന്നിവരാണ് ആറും ഏഴും സ്ഥാനത്തുള്ള അഭിനേതാക്കൾ.സാമന്ത എട്ടാം സ്ഥാനത്തും ആലിയ ഭട്ട് ഒൻപതാം സ്ഥാനത്തുമാണ്.
advertisement