ഏതായാലും ഒറ്റ നിമിഷം കൊണ്ടാണ് സനത് ജയസൂര്യയുടെ ഫേസ്ബുക്കിൽ ലൈക്കും കമന്റും നിറഞ്ഞത്. മലയാളികളുടെ ലൈക്കും കമന്റും വാങ്ങിക്കാൻ പുതിയ പോസ്റ്റുമായി വന്നേക്കാ അണ്ണൻ എന്നാണ് ഒരാൽ കമന്റ ചെയ്തത്. നിൻ്റെ പടം ഇനി ഓടുന്നത് കാണണം , വിമർശിച്ചാൽ അങ്ങ് ശ്രീലങ്കയിൽ വന്നു പിടിക്കുമെടാ എന്നിങ്ങനെ കമന്റകൾ നിറയുന്നു. എന്നാൽ സനത് ജയസൂര്യയെ പിന്തുണച്ചും മലയാളികളിൽ ചിലർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.
Also read-‘ജയസൂര്യ അഭിനയിച്ചത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിൽ; റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയി’; പി.പ്രസാദ്
advertisement
കഴിഞ്ഞ ദിവസം മന്ത്രിമാരെ വേദിയിലിരുത്തി കർഷതരുടെ പ്രശ്നങ്ങൾ ജയസൂര്യ പറഞ്ഞിരുന്നു. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ നടൻ ജയസൂര്യയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.