അരുൺ ബോത്രയുടെ തൊട്ടടുത്ത ടേബിളിൽ ഇരുന്നയാൾ ആയിരുന്നു വില്ലൻ. ഇയാളും ദോശയാണ് ഓർഡർ ചെയ്തത്. താൻ ഐപിഎസ് ഓഫീസർക്കൊപ്പം വന്നയാൾ ആണെന്നും തന്റെ ബിൽ അദ്ദേഹം തരും എന്നുമാണ് അയാൾ വെയിറ്ററോട് പറഞ്ഞത്. “ദോശ കഴിക്കാൻ ഒറ്റയ്ക്ക് ഒരു റസ്റ്റോറന്റിൽ പോയിരുന്നു. രണ്ട് ദോശ എന്ന് എഴുതിയ ബില്ല് കണ്ട് ഞാൻ അമ്പരന്നു. വെയിറ്ററോട് ചോദിച്ചപ്പോൾ മറുവശത്തെ ടേബിളിൽ ഇരുന്നയാൾ എനിക്കൊപ്പം വന്നതാണെന്നാണ് പറഞ്ഞതെന്നും ബിൽ ഞാൻ തരുമെന്ന് അറിയിച്ചതായും മനസിലായി. ബിൽ എത്തിയപ്പോഴേക്കും അയാൾ അവിടെ നിന്നും മുങ്ങിയിരുന്നു”, ഐപിഎസ് ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു.
advertisement
പോലീസുകാരനെ തന്നെ, അതും ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ തന്നെ അയാൾ പറ്റിച്ചല്ലോ എന്ന ആശ്ചര്യമാണ് കമന്റ് ബോക്സിലെത്തുന്ന ഭൂരിഭാഗം പേരും പങ്കുവെയ്ക്കുന്നത്. ”അടുത്ത തവണ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ എന്നെക്കൂടി ക്ഷണിക്കൂ. ആരെങ്കിലും അത്തരത്തിൽ പറ്റിക്കുന്നുണ്ടോ എന്ന് ഞങ്ങൾ നിരീക്ഷിക്കാം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ചിലപ്പോൾ താങ്കളെ പറ്റിച്ച് കടന്നുകടഞ്ഞയാളെ കണ്ടെത്താൻ കഴിഞ്ഞേക്കും”, എന്നാണ് മറ്റൊരാളുടെ കമന്റ്.